Tuesday, April 30, 2024
HomeEntertainmentവിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച്‌ നയൻതാര

വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച്‌ നയൻതാര

കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച്‌ തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഭർത്താവ് വിഘ്നേഷിനും മക്കളായ ഉയിരിനും ഉലഗിനും ഒപ്പമാണ് നയൻസിന്റെ വിഷു ആഘോഷം.

വിഷു ആശംസകള്‍ക്കൊപ്പം തമിഴ് പുതുവത്സരാശംസകളും നേർന്നുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്.

വിഘ്നേഷും കുട്ടികളും മുണ്ടും ഷർട്ടും ധരിച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിംപിള്‍ ലുക്കിലാണ് നയൻ എത്തിയത്.

കുഞ്ചാക്കോ ബോബൻ നായകനായ നിഴലില്‍ അവസാനമായി അഭിനയിച്ച നയൻതാര തന്റെ പുതിയ മലയാള ചിത്രവും വിഷു ദിനത്തില്‍ പ്രഖ്യാപിച്ചു. ‘ഡിയർ സ്റ്റുഡന്റ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഞായറാഴ്ച പുറത്തിറക്കിയിരുന്നു. നടൻ നിവിൻ പേളിയാണ് ചിത്രത്തിന്റെ നിർമ്മാണം.

2019ല്‍ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. എന്നാല്‍ നിവിൻ ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവില്‍ റിലീസിനെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുള്‍പ്പെടെ നിരവധി പ്രൊജക്റ്റുകള്‍ നയൻതാരയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

യൂട്യൂബർ ഡ്യൂഡ് വിക്കി സംവിധാനം ചെയ്ത മണ്ണങ്ങാട്ടിയില്‍ യോഗി ബാബു, ദേവദർശിനി, ഗൗരി കിഷൻ, നരേന്ദ്ര പ്രസാത്, തുടങ്ങിയവർ ഉള്‍പ്പെടുന്ന ഒരു മികച്ച താരനിരയുണ്ട്. ലോകമെമ്ബാടുമായി 1,148 കോടി രൂപ നേടിയ ഷാരൂഖ് ചിത്രം ജവാനിലെ നയൻതാരയുടെ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular