Tuesday, April 30, 2024
HomeEuropeമഞ്ഞുമലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന

മഞ്ഞുമലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന

റോം: ഇറ്റലിയില്‍ മഞ്ഞുമലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
റോമില്‍ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവിനെയാണ് വ്യോമസേന രക്ഷിച്ചത്.

റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിലേക്ക് സാഹസികമായ കാല്‍നടയാത്രയ്ക്ക് പോയതായിരുന്നു അനുപും ഇറ്റാലിയൻ സുഹൃത്തും.

രാവിലെ യാത്ര തിരിച്ച ഇരുവരും കനത്ത മഞ്ഞു കാരണം ഉദേശിച്ച സമയത്ത് മലമുകളില്‍ എത്താൻ സാധിച്ചില്ല. ഇതിനിടയില്‍ അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു.

രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതല്‍ താഴേയ്ക്ക് പതിച്ചു. അപകടം മനസിലാക്കി അനൂപ് ഇറ്റലിയിലെ എമർജസി നമ്ബറില്‍ വിളിച്ച്‌ സഹായം അഭ്യർഥിച്ചു. ഉടൻ തന്നെ മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

രാത്രി‌യായതിനാല്‍ ശ്രമം ഉപേക്ഷിച്ചു രക്ഷാപ്രവർത്തകർ മടങ്ങി. അതേസമയം അവർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു. ഇറ്റാലിയൻ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള എച്ച്‌എച്ച്‌139-ബി ഹെലികോപ്റ്റർ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് അനൂപിനെയും കൂടെയുള്ള ഇറ്റാലിയൻ യുവാവാവിനെയും രക്ഷപ്പെടുത്തി.

ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയില്‍ എത്തിക്കാനായതുകൊണ്ട് ജീവന് അപകടം കൂടാതെ വീട്ടില്‍ തിരിച്ചെത്തി. ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ഇറ്റാലിയൻ വ്യോമസേന, സുരക്ഷസേന എന്നീ മീഡിയ പേജിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ജീവനയെയും സംരക്ഷിക്കുന്നതും മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നത് വീണ്ടും രാജ്യം തെളിയിച്ചു ഇരിക്കുന്നു എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.

രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലിനെ നിരവധിപേർ പ്രശംസിച്ചു. തന്‍റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും അനൂപ് നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular