Saturday, May 4, 2024
HomeEntertainmentആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്‌ആപ്പില്‍ ഇനി നമ്ബര്‍ ഡയല്‍ ചെയ്ത് കോള്‍ ചെയ്യാം; ഇൻ-ആപ്പ്...

ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്‌ആപ്പില്‍ ഇനി നമ്ബര്‍ ഡയല്‍ ചെയ്ത് കോള്‍ ചെയ്യാം; ഇൻ-ആപ്പ് ഡയലര്‍ വരുന്നു

ന്ന് സജീവമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല ആപ്പുകളും അ‌ധികം വൈകാതെ സ്മാർട്ട്ഫോണുകളോട് വിട പറയുകയും പകരം അ‌വയുടെയെല്ലാം സ്ഥാനത്ത് ഒരു ഒറ്റ ആപ്പ് മാത്രമാകുകയും ചെയ്താല്‍ ഒട്ടും അ‌തിശയിക്കാനില്ല, മെറ്റയുടെ വാട്സ്‌ആപ്പ് (WhatsApp) ആയിരിക്കും ആ ബഹുമുഖ പ്രതിഭ.

നിലവിലെ വാട്സ്‌ആപ്പിന്റെ പോക്ക് കണ്ടാല്‍ അ‌ങ്ങനെയാണ് തോന്നുക.

മെസേജിങ് ആപ്പ് എന്നതിലുപരിയായി പല കാര്യങ്ങളും നിർവഹിക്കാൻ കഴിയുന്ന ഒരു ആപ്പ് ആയി വാട്സ്‌ആപ്പ് മാറുന്നു എന്ന് ഓരോ പുതിയ അ‌പ്ഡേറ്റുകള്‍ വരുമ്ബോഴും നമുക്ക് തോന്നിപ്പോകും. കാരണം അ‌ത്രയ്ക്ക് മികച്ച ഫീച്ചറുകളാണ് തുടർച്ചയായി വാട്സ്‌ആപ്പിലേക്ക് മെറ്റ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന വാർത്തയും ഈ തോന്നലിനെ സാധൂകരിക്കുന്നതാണ്.

വാട്സ്‌ആപ്പിന് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ നമ്ബർ ഡയല്‍ ചെയ്ത് ആളുകളെ കോള്‍ ചെയ്യാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്‌ആപ്പ് അ‌വതരിപ്പിക്കാൻ പോകുന്നതായി വാബീറ്റഇൻഫോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വരാൻ പോകുന്ന വാട്സ്‌ആപ്പ് അ‌പ്ഡേഷനുകളെക്കുറിച്ചും വാട്സ്‌ആപ്പ് ഫീച്ചറുകളെക്കുറിച്ചും ആധികാരികമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമമാണ് വാബീറ്റഇൻഫോ.

അ‌തിനാല്‍ത്തന്നെ ഡയല്‍ ചെയ്തുകൊണ്ട് കോള്‍ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വാട്സ്‌ആപ്പ് അ‌വതരിപ്പിക്കാൻ പോകുന്നു എന്ന വാർത്തയെ പൂർണ്ണമായും വിശ്വസിക്കാം. എന്നാല്‍ എപ്പോഴാകും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്നകാര്യം വാബീറ്റ പരാമർശിക്കുന്നില്ല. ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കായുള്ള 2.24.9.28 അ‌പ്ഡേഷനില്‍ ഈ ഫീച്ചർ ഉണ്ടെന്ന് വാബീറ്റഇൻഫോ പറയുന്നു.

നിലവില്‍ വാട്സ്‌ആപ്പ് കോളിങ് സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്ടുകളെ മാത്രമാണ് വിളിക്കാൻ സാധിക്കുക. അ‌തിനായി അ‌വരുടെ കോണ്‍ടാക്ടില്‍ ടാപ്പ് ചെയ്ത് മുകളില്‍ നല്‍കിയിരിക്കുന്ന കോള്‍ ചിഹ്നത്തില്‍ ടാപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. എന്നാല്‍ സേവ് ചെയ്തിട്ടില്ലാത്ത ഏതെങ്കിലും നമ്ബരിലേക്ക് വിളിക്കാൻ നിലവില്‍ ഓപ്ഷനില്ല.

എന്നാല്‍ ഈ പോരായ്മ മറികടക്കാൻ ഒരു ഇൻ ആപ്പ് ഡയലർ വാട്സ്‌ആപ്പ് ഒരുക്കിയിരിക്കുന്നതായി വാബീറ്റഇൻഫോ പറയുന്നു. ഫോണില്‍ നാം സാധാരണയായി നമ്ബർ ഡയല്‍ ചെയ്ത് ആളുകളെ വിളിക്കുന്നതുപോലെ, വാട്സ്‌ആപ്പിനുള്ളില്‍ നിന്നുകൊണ്ടു തന്നെ നമ്ബറ ഡയല്‍ ചെയ്ത് ആളുകളെ വിളിക്കാൻ ഈ പുതിയ ഇൻ ആപ്പ് ഡയലർ ഫീച്ചർ സൗകര്യം ഒരുക്കുന്നു.

വാട്സ്‌ആപ്പില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ സേവ് ചെയ്യാത്ത നമ്ബരുകളിലേക്കും വിളിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഡയറക്ടായി കോളുകള്‍ ചെയ്യാനാകുന്ന ഈ ഫീച്ചർ എത്തുന്നതോടെ വാട്സ്‌ആപ്പ് സ്മാർട്ട്ഫോണിലെ കൂടുതല്‍ കരുത്തനായ ആപ്പ് ആയി മാറും. അ‌തോടൊപ്പം ഫോണിലെ ഇൻ-ബില്‍റ്റ് ഡയലറിന്റെ പണി കുറയുകയും ചെയ്തേക്കും.

പുതിയ ഇൻ-ആപ്പ് ഡയലർ ഫീച്ചർ എത്തുന്നതോടെ ബിസിനസ് ചർച്ചകള്‍, പെട്ടെന്നുള്ള അന്വേഷണങ്ങള്‍, അല്ലെങ്കില്‍ ഇടപാടുകള്‍ തുടങ്ങിയവയ്ക്കായി വാട്സ്‌ആപ്പില്‍ നിന്നുകൊണ്ട് തന്നെ കോള്‍ ചെയ്യാൻ സാധിക്കും. വാട്സ്‌ആപ്പിലെ പുതിയ ഡയലർ എങ്ങനെയായിരിക്കുമെന്നതിൻ്റെ സൂചന നല്‍കുന്ന സ്‌ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകള്‍ നടക്കുക.

ടെലിക്കോം കമ്ബനികളുടെ സെല്ലുലാർ കോളിങ് സംവിധാനത്തെ അ‌ടിസ്ഥാനമാക്കി അ‌ന്താരാഷ്ട്ര കോളുകള്‍ നടത്തുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ ഡാറ്റ ഉപയോഗിച്ചുള്ള കോളുകള്‍ കൂടുതല്‍ ലാഭകരമാണ്. ഈ ഫീച്ചർ ഇപ്പോഴും നിർമാണ ഘട്ടത്തില്‍ തന്നെയാണ്. ഭാവിയിലെ ഏതെങ്കിലും ഒരു അ‌പ്ഡേറ്റിലൂടെ സാധാരണ ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിയേക്കും.

ഇൻ ആപ്പ് ഡയലർ കൂടാതെ പ്രിയപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും ക്രമീകരിക്കാനുള്ള ഒരു ഓപ്ഷനും ഉപയോക്താക്കള്‍ക്കായി വാട്സ്‌ആപ്പ് തയാറാക്കുന്നുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇൻ-ആപ്പ് ഡയലർ ഫീച്ചർ അ‌വതരിപ്പിക്കപ്പെട്ടാല്‍ വാട്സ്‌ആപ്പിനെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലായിട്ടുള്ള നീക്കം ആയിരിക്കും അ‌ത് എന്നതില്‍ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular