Tuesday, April 30, 2024
HomeIndiaആകെ ജീവനക്കാര്‍ ആറുലക്ഷത്തിലേറെപ്പേര്‍, കൊഴിഞ്ഞു പോക്ക് 12.5 ശതമാനം മാത്രമെന്നും ടിസിഎസ്.

ആകെ ജീവനക്കാര്‍ ആറുലക്ഷത്തിലേറെപ്പേര്‍, കൊഴിഞ്ഞു പോക്ക് 12.5 ശതമാനം മാത്രമെന്നും ടിസിഎസ്.

ടി കമ്ബനിയായ ടിസിഎസില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 12.5% ആയി കുറഞ്ഞുവെന്ന് കമ്ബനി അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 13.3% ആയിരുന്ന കൊഴിഞ്ഞുപോക്കില്‍ ഒരുശതമാനത്തിന്‌റെ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

മെച്ചപ്പെട്ട അവസരങ്ങള്‍ തേടിപ്പോകുന്ന ഐടി പ്രൊഫഷണലുകളുടെ പതിവുശൈലിയാണ് കൊഴിഞ്ഞുപോക്കിന് കാരണം. തൊഴില്‍ സമ്മര്‍ദ്ദവും കമ്ബനിമാറ്റത്തിന് ഇടയാക്കാം.
ടിസിഎസിന് ഈ വര്‍ഷം ആദ്യപാദത്തില്‍ 12.4% അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തി.12434 കോടി രൂപയാണ് നിലവില്‍ അറ്റാദായം. ലാഭവിഹിതമായി ഓഹരി ഒന്നിന് 28 രൂപ വീതം നല്‍കാനും കമ്ബനി തീരുമാനിച്ചു. നാലാം പദത്തില്‍ കമ്ബനിയുടെ മൊത്ത വരുമാനം 61237 കോടി രൂപയാണ്. 152 രാജ്യങ്ങളില്‍ നിന്നായി 601546 പേരാണ് കമ്ബനിയില്‍ ജോലി ചെയ്യുന്നത്. 35.6% സ്ത്രീകളാണ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഏഷ്യയിലെ തന്നെ വലിയ ഐടി കമ്ബനികളില്‍ ഒന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular