Tuesday, April 30, 2024
HomeIndiaഇറാൻ കപ്പല്‍ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം

ഇറാൻ കപ്പല്‍ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം

ന്യൂഡല്‍ഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള കപ്പലിലെ 17 ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ.
കപ്പല്‍ നിലവിലുള്ള പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്.

ഇതിനാല്‍ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പല്‍ നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

കപ്പലിലുള്ള ഇന്ത്യാക്കാരില്‍ നാലു മലയാളികളുമുണ്ട്. കപ്പലിലെ ഇന്ത്യക്കാരുമായി ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്നു കൂടിക്കാഴ്ച നടന്നേക്കുമെന്നാണു കരുതുന്നത്.

ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയയ്ക്കുമെന്നു പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പല്‍ കമ്ബനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികള്‍ സ്വീകരിക്കാം.

നാല് ഫിലിപ്പൈൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികള്‍ തുടങ്ങിയെന്നും ഇറാൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular