Thursday, May 2, 2024
HomeIndiaഎട്ടാം നമ്ബറില്‍ ഇറങ്ങി അര്‍ദ്ധ ശതകം, മുംബൈയെ വിറപ്പിച്ച്‌ കീഴടങ്ങി അശുതോഷ് ശര്‍മ്മയും പഞ്ചാബും

എട്ടാം നമ്ബറില്‍ ഇറങ്ങി അര്‍ദ്ധ ശതകം, മുംബൈയെ വിറപ്പിച്ച്‌ കീഴടങ്ങി അശുതോഷ് ശര്‍മ്മയും പഞ്ചാബും

ശുതോഷ് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗിനെ അതിജീവിച്ച്‌ മുംബൈയുടെ വിജയം. ഇന്ന് 193 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് ഒരു ഘട്ടത്തില്‍ 14/4 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ശേഷം ശശാങ്ക് സിംഗ് – അശുതോഷ് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈയുടെ സ്കോറിന് 9 റണ്‍സ് അകലെ വരെ എത്തുകയായിരുന്നു.

19.1 ഓവറില്‍ പഞ്ചാബ് 183 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.

പ്രഭ്സിമ്രാന്‍ സിംഗിനെ ആദ്യ ഓവറില്‍ തന്നെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറില്‍ റൈലി റൂസ്സോവിനെ തകര്‍പ്പനൊരു യോര്‍ക്കറിലൂടെ ജസ്പ്രീത് ബുംറ പുറത്താക്കി. അതേ ഓവറിലെ അവസാന പന്തില്‍ സാം കറനെയും ബുംറ മടക്കിയയ്ച്ചപ്പോള്‍ തൊട്ടടുത്ത പന്തില്‍ ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കി കോയെറ്റ്സേ തന്റെ രണ്ടാം വിക്കറ്റ് നേടി.

14/4 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ ശശാങ്ക് സിംഗ് – ഹര്‍പ്രീത് സിംഗ് ഭാട്ടിയ കൂട്ടുകെട്ട് 35 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചു. 13 റണ്‍സ് നേടി ഭാട്ടിയയെ ശ്രേയസ്സ് ഗോപാലാണ് പുറത്താക്കിയത്. ശശാങ്ക് സിംഗിന് കൂട്ടായി അശുതോശ് ശര്‍മ്മ എത്തിയ ശേഷമാണ് പഞ്ചാബ് കിംഗ്സ് നിരയില്‍ റണ്‍ റേറ്റുയര്‍ന്നത്. 17 പന്തില്‍ 34 റണ്‍സ് നേടി കൂട്ടുകെട്ടിനെ ജസ്പ്രീത് ബുംറയാണ് ബൗളിംഗിലേക്ക് തിരികെ എത്തി പുറത്താക്കിയത്. 25 പന്തില്‍ 41 റണ്‍സ് നേടിയ ശശാങ്കിനെ പുറത്താക്കിയാണ് മുംബൈയ്ക്ക് ബുംറ ബ്രേക്ക്ത്രൂ നല്‍കിയത്.

അവസാന ആറോവറില്‍ 65 റണ്‍സായിരുന്നു പഞ്ചാബിന് നേടാനുണ്ടായിരുന്നത്. കോയെറ്റ്സേ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ഹര്‍പ്രീത് ബ്രാര്‍ ബൗണ്ടറി നേടിയപ്പോള്‍ അശുതോഷ് ഒരു ബൗണ്ടറി കൂടി നേടി ഓവറില്‍ നിന്ന് 13 റണ്‍സ് നേടി.

23 പന്തില്‍ തന്റെ അര്‍ദ്ധ ശതകം നേടിയ അശുതോഷ് പഞ്ചാബ് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയപ്പോള്‍ താരം ആകാശ് മാധ്വാലിനെ രണ്ട് സിക്സുകളാണ് നേടിയത്. ഓവറിലെ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് 24 റണ്‍സാണ് വന്നത്. ഇതോടെ അവസാന നാലോവറിലെ ലക്ഷ്യം 28 റണ്‍സായി.

ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറില്‍ പഞ്ചാബ് താരങ്ങള്‍ മൂന്ന് റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും മുംബൈ പേസര്‍ക്ക് വിക്കറ്റ് നല്‍കാതിരിക്കുവാന്‍ ഇവര്‍ ശ്രദ്ധിച്ചു. ബുംറ തന്റെ സ്പെല്ലില്‍ 21 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടുകയായിരുന്നു.

18ാം ഓവറിലെ ആദ്യ പന്തില്‍ കോയെറ്റ്സേയെ സിക്സര്‍ പറത്തുവാന്‍ ശ്രമിച്ച അശുതോഷ് ശര്‍മ്മയ്ക്ക് തന്റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 28 പന്തില്‍ 61 റണ്‍സ് നേടിയ താരം പവലിയനിലേക്ക് മടങ്ങുമ്ബോള്‍ പഞ്ചാബിന് എട്ടാം വിക്കറ്റാണ് നഷ്ടമായത്.

57 റണ്‍സാണ് അശുതോഷ് – ഹര്‍പ്രീത് കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ നേടിയത്. കോയെറ്റ്സേ എറിഞ്ഞ 18ാം ഓവറില്‍ പഞ്ചാബിന് 2 റണ്‍സാണ് നേടാനായത്. അശുതോഷ് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. അവസാന രണ്ടോവറില്‍ 23 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്.

19 പന്തില്‍ 21 റണ്‍സ് നേടി ബ്രാറിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ പഞ്ചാബിന് 9ാം വിക്കറ്റ് നഷ്ടമായി. കാഗിസോ റബാഡ ഹാര്‍ദ്ദിക്കിനെ സിക്സര്‍ പറത്തിയപ്പോള്‍ അവസാന പന്തിലെ സിംഗിളിലൂടെ താരം സ്ട്രൈക്ക് നിലനിര്‍ത്തി. 12 റണ്‍സായിരുന്നു അവസാന ഓവറില്‍ മുംബൈ നേടേണ്ടിയിരുന്നത്.

ആകാശ് മാധ്വാല്‍ ആദ്യ പന്തില്‍ വൈഡ് എറിഞ്ഞപ്പോള്‍ രണ്ടാം പന്തില്‍ ഡബിള്‍ ഓടുവാന്‍ ശ്രമിച്ച്‌ കാഗിസോ റബാഡ റണ്ണൗട്ടായപ്പോള്‍ 9 റണ്‍സ് വിജയം മുംബൈ സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular