Thursday, May 2, 2024
HomeAsiaപുതിയ തന്ത്രങ്ങളുമായി യുക്രെയ്ൻ; റഷ്യക്ക് തലവേദനയായി ബലൂണുകള്‍

പുതിയ തന്ത്രങ്ങളുമായി യുക്രെയ്ൻ; റഷ്യക്ക് തലവേദനയായി ബലൂണുകള്‍

കിയവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ പുതിയ തന്ത്രങ്ങളും നവീന സാങ്കേതിക വിദ്യകളും പരീക്ഷിച്ച്‌ യുക്രെയ്ൻ. 2022 ഫെബ്രുവരിയില്‍ തുടങ്ങിയ യുദ്ധത്തിന് ശേഷം റഷ്യയുടെ ശക്തമായ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ന് സാധിച്ചിരുന്നു.

യു.എസ് സാമ്ബത്തിക സഹായം നിലച്ചതിനാലാണ് ചെലവ് ചുരുങ്ങിയ പ്രതിരോധ മാർഗങ്ങളിലേക്ക് യുക്രെയ്ൻ നീങ്ങിയത്. യുക്രെയ്ൻ പ്രതിരോധ സേന പറത്തിവിട്ട അഞ്ച് രഹസ്യ ബലൂണുകള്‍ രാത്രി വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ബലൂണുകളെ കുറിച്ചുള്ള വിവരങ്ങള്‍ റഷ്യയും യുക്രെയ്നും പുറത്തുവിട്ടിട്ടില്ല.

ഡ്രോണുകള്‍ക്ക് പകരമായാണ് ജി.പി.എസും സ്ഫോടക വസ്തുക്കളും ഘടിപ്പിച്ച ഈ ബലൂണുകള്‍ യുക്രെയ്ൻ പറത്തിവിട്ടത്. ചെറിയ ഡ്രോണുകളേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ വഹിക്കാൻ ഈ ബലൂണുകള്‍ക്ക് കഴിയും. പക്ഷേ, ഡ്രോണുകളെ പോലെ ബലൂണുകള്‍ക്ക് വായുവില്‍ കുതിക്കാൻ കഴിയില്ല. ബലൂണ്‍ ഒരു പ്രത്യേക പ്രദേശത്ത് ആകാശത്ത് തങ്ങിനില്‍ക്കുകയാണെങ്കില്‍ ജി.പി.എസ് ഉപയോഗിച്ച്‌ സ്ഫോടകവസ്തുക്കള്‍ വർഷിക്കും.

ബുധനാഴ്ച രാത്രി മൂന്ന് ബലൂണുകളും ഒരു ഡ്രോണും യുക്രെയ്നിലെ വൊറോനെഷ് മേഖലയിലാണ് വെടിവെച്ചിട്ടത്. യുക്രെയ്‌നിന് സമീപമുള്ള റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലാണ് മറ്റ് രണ്ട് ബലൂണുകള്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular