Saturday, July 27, 2024
HomeKeralaതൃശൂര്‍ പൂരം: കമ്മിഷണറെ മാറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ലെന്നു കെ. മുരളീധരന്‍

തൃശൂര്‍ പൂരം: കമ്മിഷണറെ മാറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ലെന്നു കെ. മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയത്തില്‍ പോലീസ് കമ്മിഷണറെ മാറ്റിയതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ലെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്.

സ്ഥാനാര്‍ഥി കെ. മുരളീധരന്‍. അന്നു രാത്രി നടന്ന മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പൂരം മുടക്കാന്‍ ശ്രമിച്ച ശക്തികള്‍ ആരെന്ന് ജനത്തിന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു തിരക്കഥ പോലെയാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. പൂര ദിവസം അവിടെ കാണാതിരുന്ന എന്‍.ഡി.എ. സ്ഥാനാര്‍ഥി പുലര്‍ച്ചെ സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്നപ്പോള്‍ തന്നെ എന്തോ കളികള്‍ നടന്നതായി മനസിലായി. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

അന്വേഷണം നടത്തി മുഴുവന്‍ വിഷയങ്ങളും പുറത്തുകൊണ്ടുവരണം. മന്ത്രി രാജന്‍ അവിടെ ഉണ്ടാകേണ്ടതായിരുന്നു. മാത്രമല്ല പെരുമാറ്റച്ചട്ടം ഉണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്ബോള്‍ പരിഹരിക്കേണ്ടതുമായിരുന്നു. പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്യുമ്ബോള്‍ മാത്രമെ പ്രശ്‌നമുള്ളൂ.
പിണറായി വിജയന്‍ മോദിയുടെ ഏജന്റാമെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിന് പുറത്തുള്ള സി.പി.എം. സ്ഥാനാര്‍ഥികള്‍ ജയിച്ചു വന്നാല്‍ കുഴപ്പമില്ല. കാരണം അവര്‍ ഇന്ത്യ സഖ്യത്തില്‍ ജയിച്ചുവരുന്നവരാണ്. പിണറായിയുടെ സ്ഥാനാര്‍ഥികള്‍ അങ്ങനെയല്ല. അവര്‍ ജയിച്ചു ഡല്‍ഹിയില്‍ ചെന്നാല്‍ ഇന്ത്യാസഖ്യത്തിന് എതിരേ മോദിക്ക് അനുകൂലമായി നില്‍ക്കും. അതുകൊണ്ട് കേരളത്തില്‍നിന്ന് ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥിയേയും വിജയിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

STORIES

Most Popular