Saturday, May 4, 2024
HomeUSAഉല്‍ക്കകള്‍ അന്യഗ്രഹജീവികളുടെ വാഹനങ്ങള്‍; പല ഗ്രഹങ്ങളിലുമെത്തും, ഭൂമിക്കും ഭീഷണിയാവുമോ?

ഉല്‍ക്കകള്‍ അന്യഗ്രഹജീവികളുടെ വാഹനങ്ങള്‍; പല ഗ്രഹങ്ങളിലുമെത്തും, ഭൂമിക്കും ഭീഷണിയാവുമോ?

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കുറിച്ചുള്ള അമ്ബരപ്പിക്കുന്ന വിവരങ്ങളുമായി പുതിയ പഠനം. അന്യഗ്രഹജീവികളുടെ സഞ്ചാരം ഛിന്നഗ്രഹങ്ങളിലൂടെയാണെന്നാണ് പഠനത്തില്‍ പറയുന്നത്.

ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ഇവ ഉല്‍ക്കകള്‍ വഴിയാണ് സഞ്ചരിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തിയാല്‍ അതുകൊണ്ട് നമ്മള്‍ അറിയാന്‍ പോകുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹാരിസന്‍ ബി സ്മിത്ത്, ലന സിനാപായന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. ലവ് സയന്‍സില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയൊരു തിയറിയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഉല്‍ക്കകളെ അത്ര കണ്ട് നിരീക്ഷിക്കാത്തത് കൊണ്ട് അന്യഗ്രഹജീവികള്‍ എത്തുന്നത് നമ്മള്‍ അറിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതേസമയം ദീര്‍ഘകാലമായി ശാസ്ത്രജ്ഞര്‍ അന്യഗ്രഹജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു പഠനറിപ്പോര്‍ട്ട് ആദ്യമായിട്ടാണ് പുറത്തുവരുന്നത്. ഭൂമിയെ ലക്ഷ്യമിട്ടാണ് അന്യഗ്രഹജീവികള്‍ വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയെ അന്യഗ്രഹജീവികളുടെ കോളനിയായി മാറ്റാനാണ് അവര്‍ വരുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അയ്യായിരത്തില്‍ അധികം ചെറു ഗ്രഹങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയതാണ്. അതുപോലെ ഉല്‍ക്കകള്‍ അധികം ശ്രദ്ധിക്കാത്തതാണ്. ഇവ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമ്ബോഴേ കത്തിപ്പോകാറുണ്ട്. അതുകൊണ്ട് രഹസ്യമായി അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലെത്താന്‍ ഉല്‍ക്കകകള്‍ സഹായകരമാകും.

പാന്‍ സ്‌പേര്‍മിയ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉല്‍ക്കകള്‍ ഉപയോഗിച്ചാണ് അന്യഗ്രഹജീവികള്‍ സഞ്ചരിക്കുന്നതെങ്കില്‍ അത് വലിയ വഴിത്തിരിവായിരിക്കും. ഉല്‍ക്കകള്‍ ജീവന് പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് കൂടി കരുതേണ്ടി വരും. പുതിയ ലോകത്തെ ജീവിത രീതികളോട് പൊരുത്തപ്പെടാന്‍ ഇതോടെ അന്യഗ്രഹജീവികള്‍ക്ക് സാധിക്കും.

അവരുടെ അന്തരീക്ഷ സാഹചര്യങ്ങളും, മറ്റും അതിനനുസരിച്ച്‌ പൊരുത്തപ്പെടുത്താനും അന്യഗ്രഹജീവികള്‍ക്ക് സാധിക്കും. പാന്‍സ്‌പേര്‍മിയ എന്ന ഈ ആശയത്താല്‍ ശാസ്ത്രജ്ഞര്‍ക്ക് അന്യഗ്രഹജീവികള്‍ക്ക് വേണ്ടിയുള്ള പര്യവേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധിക്കും.

അതേസമയം വെല്ലുവിളികള്‍ ഏറെ ശാസ്ത്രജ്ഞര്‍ക്ക് മുന്നിലുണ്ടാവുമെന്ന് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്. ഉല്‍ക്കകളില്‍ സഞ്ചരിക്കുന്ന അന്യഗ്രഹജീവികളെ തിരിച്ചറിയുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ അവസരത്തില്‍ എന്താണ് തിരയേണ്ടതെന്ന് മാത്രം ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണമായി അറിയില്ല.

ഒരു ഗ്രഹത്തില്‍ നിന്നാണ് ജീവന്റെ തുടിപ്പുകള്‍ ആരംഭിക്കുക. തുടര്‍ന്ന് അത് മറ്റ് ഗ്രഹങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പാന്‍സ്‌പേര്‍മിയക്ക് പരിധികളുണ്ട്. ഇക്കാര്യം പൂര്‍ണമായും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. എന്നാല്‍ ചെറുഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ട്. അവയില്‍ ജീവന് ആധാരമായ ഘടകങ്ങള്‍ ഉണ്ടെന്നും ഇവര്‍ ഉറപ്പിച്ച്‌ പറയുന്നു. അതുകൊണ്ട് അന്യഗ്രഹജീവികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular