Thursday, May 9, 2024
HomeGulfഒട്ടകപക്ഷി കുഞ്ഞുങ്ങള്‍ വിരിഞ്ഞ് ഇറങ്ങി

ഒട്ടകപക്ഷി കുഞ്ഞുങ്ങള്‍ വിരിഞ്ഞ് ഇറങ്ങി

റിയാദ് : ചുവപ്പ് കഴുത്തുള്ള മൂന്ന് ഒട്ടകപക്ഷി കുഞ്ഞുങ്ങള്‍ മുട്ട് വിരിഞ്ഞ് ഇറങ്ങിയതായി ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല റോയല്‍ നേച്ചര്‍ റിസര്‍വ്വ് വികസന അതോറിറ്റി .വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്.

ഒരു നൂറ്റാണ്ടായി രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ഈ പക്ഷിവംശത്തെ ഐടിബി അതോറിറ്റിയുടെ ശ്രമത്തിലാണ് തിരിച്ചുകൊണ്ടുവന്നത്. ഈ വിഭാഗത്തിലെ ഒരു ജോടി പക്ഷികള്‍ക്കുള്ള പ്രകൃതിദത്ത ആവാസവ്യവസ്ഥ ഒരുക്കി ഒട്ടകപ്പക്ഷികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അതോറിറ്റി തുടങ്ങിയത് 2021 ലാണ്.

പന്ത്രണ്ട് മുട്ടകളാണ് ഉത്പാദിപ്പിച്ചത്.വന്യജീവി വികസനം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം എന്നിവ ലക്ഷ്യമിട്ട് അപൂര്‍വ ജീവികളെ അവയുടെ സ്വാഭാവിക ആവാസ പരിതസ്ഥിതികളിലേക്ക് പുനരവതരിപ്പിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular