Tuesday, May 21, 2024
HomeIndiaഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യം; എന്നാലും അവിടെയുള്ളവര്‍ സന്തോഷവാന്മാരാണ്, കാരണം ഇത്

ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യം; എന്നാലും അവിടെയുള്ളവര്‍ സന്തോഷവാന്മാരാണ്, കാരണം ഇത്

ന്യൂഡല്‍ഹി: നമ്മുക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിലധികം നികുതിയായി ഈടാക്കുന്ന രാജ്യങ്ങള്‍ നിരവധിയാണ്.

പക്ഷേ അവിടെയുള്ള ജനങ്ങള്‍ക്ക് പരാതിയോ പരിഭാവമോ ഇല്ല ഇക്കാര്യത്തില്‍. അവിടെയുള്ളവർ സന്തോഷവാന്മരാണ്. അതിനുള്ള കാരണം ആ രാജ്യങ്ങളിലെ സാമൂഹിക സുരക്ഷാ സേവനങ്ങളാണ്. സന്തോഷമുള്ള രാജ്യങ്ങളുടെ സൂചികയില്‍ ഒന്നാമത് നില്‍ക്കുന്ന ഫിന്‍ലന്‍ഡ് അടക്കം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

കിട്ടുന്ന വരുമാനത്തിന്റെ പകുതിയിലധികം നികുതിയായി ഈടാക്കുന്ന രാജ്യങ്ങള്‍ നിരവധി ഉണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ വലിയ സന്തോഷവാന്മാരാണ്. കാരണം എന്താണ് എന്നല്ലേ? ആ രാജ്യങ്ങളില്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ സേവനങ്ങളാണ് നികുതി കൂടുതല്‍ നല്‍കേണ്ടി വന്നാലും ജനങ്ങളെ സന്തോഷവാന്മാരാക്കുന്നത്.

ഐവറി കോസ്റ്റ് ആണ് ഏറ്റവുമധികം നികുതി ചുമത്തുന്നത്. വരുമാനത്തിന്റെ 60 ശതമാനമാണ് അവിടത്തെ ആദായനികുതി. ഫിന്‍ലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. 56.95 ശതമാനം. തൊട്ടുതാഴെ ജപ്പാന്‍ ആണ്. 55.97 ശതമാനം. ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, സ്വീഡന്‍, ബെല്‍ജിയം എന്നിവയാണ് തൊട്ടുപിന്നില്‍. യഥാക്രമം 56 ശതമാനം, 55, 52.90, 50 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ നികുതി.

നികുതിക്ക് പകരമായി ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഫിന്‍ലന്‍ഡില്‍ സാമൂഹിക സുരക്ഷയുടെ ഭാഗമായി 16 വയസ് തികയുന്നതോടെ തന്നെ ഓരോ പൗരനും ദേശീയ പെന്‍ഷന്‍ ലഭിച്ച്‌ തുടങ്ങും. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം അനുസരിച്ച്‌ വിരമിച്ചതിന് ശേഷവും സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കും. ഇതിനെല്ലാം പുറമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്നതും ജനങ്ങള്‍ക്ക് വലിയ സഹായകമാകുകയാണ്. അസുഖം വന്നാല്‍ സൗജന്യ ചികിത്സയാണ് ഫിന്‍ലന്‍ഡില്‍.

ജോലി നഷ്ടപ്പെട്ടാലും ഫിന്‍ലന്‍ഡില്‍ ഭയപ്പെടേണ്ടതില്ല. അണ്‍എംപ്ലോയീമെന്റ് ഇന്‍ഷുറന്‍സ് ലഭിക്കും. അതായത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് വീട്ടുചെലവ് നോക്കുന്നതിനായി സര്‍ക്കാര്‍ പണം നല്‍കും. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് വലിയ അളവില്‍ ആനുകൂല്യങ്ങള്‍ കൈമാറുന്ന മിക്ക രാജ്യങ്ങളിലും മെഡിക്കല്‍, പുനരധിവാസ ചെലവുകള്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എന്ന നിലയിലാണ് ഇത് നല്‍കുന്നത്. കുടുംബത്തിലെ ഒരു അംഗത്തിന് അസുഖം വന്നാല്‍ കുടുംബക്ഷേമത്തിനായി സഹായം നല്‍കുന്നതും ഇവിടങ്ങളില്‍ സാധാരണ കാര്യമാണ്.

കുട്ടികളെ നോക്കാന്‍ മാതാപിതാക്കള്‍ക്ക് ശേഷിയില്ലെങ്കില്‍ ഈ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും ഈ രാജ്യങ്ങളിലെ പ്രത്യേകതയാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നോക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular