Tuesday, May 7, 2024
HomeKeralaലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം; പ്രതി ​അറസ്​റ്റില്‍

ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം; പ്രതി ​അറസ്​റ്റില്‍

കൊ​ല്ലം: ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച്‌ സ​മ്മാ​ന​ത്തു​ക ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.

മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള സി.​ആ​ര്‍.​എ.​സി 55 തെ​ക്കേ​ക്കു​റ്റി തെ​ക്ക​തി​ല്‍ ച​ന്ദ്ര​ബോ​സ് (60) ആ​ണ് പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റി​െന്‍റ ന​മ്ബ​റാ​യി തി​രു​ത്തി ഭാ​ഗ്യ​ക്കു​റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ച്ചു.

ഭാ​ഗ്യ​ക്കു​റി ഓ​ഫി​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തി​നെ തു​ട​ര്‍ന്ന് വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ സ്ഥ​ല​ത്ത് ത​ട​ഞ്ഞ് വെ​ക്കു​ക​യും തു​ട​ര്‍ന്ന് ഇ​യാ​ളെ ഭാ​ഗ്യ​ക്കു​റി ഓ​ഫി​സി​ല്‍ നി​ന്നും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്​​തു.

അ​ക്ഷ​യ ഭാ​ഗ്യ​ക്കു​റി​യു​ടെ 526ാമ​ത്തെ ന​റു​ക്കെ​ടു​പ്പി​ലെ ടി​ക്ക​റ്റാ​ണ് ന​മ്ബ​ര്‍ തി​രു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്. കൊ​ല്ലം ഈ​സ്​​റ്റ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​തീ​ഷി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്‌​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ സ​ജീ​വ്, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular