Friday, April 26, 2024
HomeKeralaഎംഎസ്എഫിന്റെ ശാസന; പരാതി പിന്‍വലിക്കണം രണ്ടും കല്പിച്ച് ഹരിത

എംഎസ്എഫിന്റെ ശാസന; പരാതി പിന്‍വലിക്കണം രണ്ടും കല്പിച്ച് ഹരിത

മുസ്ലീംലീഗിലെ  വിദ്യാര്‍ഥി വിഭാഗത്തിലെ കൂട്ടയടിയും  ലീഗിനെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നു. പരാതി പിന്‍വലിപ്പിക്കാനും ശിക്ഷണ നടപടി സ്വീകരിക്കാനും  മുസ്ലീംലീഗ് നേതാക്കള്‍ പിന്നാലെ കൂടിയിരിക്കുകയാണ്. എന്നാല്‍ ഹരിതയിലെ കുട്ടികള്‍ രണ്ടും കല്പിച്ച് മുന്നോട്ടു പോകുകയാണ്. ലീഗിന്റെയും എംഎസ്എഫിന്റെ ഭീഷണികളും ഇവര്‍ വകവയ്ക്കാതെ മുന്നോട്ട് പോകുകയാണ്. ഇപ്പോള്‍ വീണ്ടും  ഹരിതയെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാനുള്ള നീക്കവും നടക്കുന്നു. പരാതി പിന്‍വലിക്കണമെന്നാണ് ആവശ്യം. മുസ്ലീംലീഗിനു ഒരോ ദിവസവും  പ്രശനങ്ങളായി കൊണ്ടിരിക്കുകയാണ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളാണ് പരാതിക്കാരോട് ആവശ്യപ്പെട്ടത്.  രണ്ടുദിവസത്തെ സാവകാശം പ്രശ്‌ന പരിഹാരത്തിനായി മുനവറലി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് ഹരിത നേതാക്കള്‍. അതിനിടെ പൊലീസ് ഹരിത സംസ്ഥാന ജന.സെക്രട്ടറിയുടെ മൊഴിയെടുത്തു.

സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാട്ടി 10 !വനിതാ നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.

ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതിയില്‍ കൂടുതല്‍ ഗുരുരമായ ആരോപണങ്ങളാണുളളത്. ഹരിത പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവരാണെന്നും വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ സമ്മതിക്കാത്തവര്‍ ആണെന്നും പ്രത്യേക തരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നുമുളള തരത്തിലാണ് അധിക്ഷേപം. തങ്ങള്‍ പറയുന്നതേ ചെയ്യാവു എന്നാണ് എംഎസ്എഫ് നേതാക്കളുടെ ഭാവം. ഈ പരാതിയില്‍ ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹര്യത്തിലാണ് ഹരിത നോക്കള്‍ വനിത കമ്മീഷനെ സമീപിച്ചത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular