Monday, May 6, 2024
HomeGulfയുഎഇ വിസ റദ്ദാക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ മടങ്ങിവരുന്നതിനെ ബാധിക്കും; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇ വിസ റദ്ദാക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ മടങ്ങിവരുന്നതിനെ ബാധിക്കും; മുന്നറിയിപ്പുമായി അധികൃതര്‍

ബൂദബി: നിങ്ങള്‍ സ്ഥിരമായി യുഎഇ വിടാൻ തീരുമാനിക്കുകയും വിസ ശരിയായി റദ്ദാക്കുകയും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ രാജ്യത്തേക്ക് മടങ്ങിവരാൻ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
താമസ വിസ റദ്ദാക്കുന്നത് സംബന്ധിച്ച്‌ യുഎഇ ഗവണ്‍മെൻ്റിൻ്റെ ഔദ്യോഗിക പോർട്ടല്‍ ‘യുഎഇ ഡിജിറ്റല്‍ ഗവണ്‍മെൻ്റ്’ പ്രവാസികള്‍ക്ക് ഉപദേശങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍. നിങ്ങള്‍ സ്ഥിരമായി രാജ്യം വിടാൻ തീരുമാനിക്കുകയാണെങ്കില്‍, നിങ്ങളുടെ താമസ വിസ ഔദ്യോഗികമായി റദ്ദാക്കണമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെൻ്റ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. സാധാരണയായി, താമസ വിസ റദ്ദാക്കാൻ സ്പോണ്‍സർക്ക് മാത്രമേ കഴിയൂ. സ്വന്തമായി ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാൻ കഴിയില്ല.

വിസ റദ്ദാക്കിയില്ലെങ്കില്‍ എന്ത് സംഭവിക്കും?

പ്രവാസി രാജ്യം വിട്ട് ആറ് മാസത്തിലധികം കഴിഞ്ഞാല്‍ താമസ വിസ സ്വയമേവ റദ്ദാക്കപ്പെടുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി റസിഡൻസ് വിസ റദ്ദാക്കാതെ സ്വദേശത്തേക്ക് പോയവർ യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഐസിപി (ICP – (ഫെഡറല്‍ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി) വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി അനുമതി തേടണം. യുഎഇയിലേക്ക് എപ്പോള്‍ മടങ്ങാനാകുമെന്നും എന്ത് പേപ്പർവർക്കുകളും തുകയും ആവശ്യമായി വരുമെന്നും ഐസിപി തീരുമാനിക്കും.

കമ്ബനികള്‍ ചെയ്യേണ്ടത്

ഒരു കമ്ബനി തങ്ങളുടെ ജീവനക്കാരൻ്റെ തൊഴില്‍ വിസ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കില്‍, ജീവനക്കാരൻ്റെ തൊഴില്‍ കരാറും ലേബർ കാർഡും റദ്ദാക്കാനുള്ള അപേക്ഷയുമായി ആദ്യം ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ (MOHRE) സമീപിക്കണം. ജീവനക്കാരനും ഈ അപേക്ഷയില്‍ ഒപ്പിടണം. തുടർന്ന്, വിസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപി-യില്‍ അപേക്ഷിക്കണം. കമ്ബനി വർക്ക് പെർമിറ്റും റദ്ദാക്കണം. ഇതിനായി, തൊഴിലുടമയില്‍ നിന്ന് എല്ലാ കുടിശ്ശികകളും വേതനങ്ങളും ആനുകൂല്യങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച്‌ ജീവനക്കാരൻ ഒപ്പിട്ട ഒരു കത്ത് മന്ത്രാലയത്തില്‍ (MoHRE) സമർപ്പിക്കണം.

സ്പോണ്‍സർമാരായ വ്യക്തികളുടെ കാര്യമോ?

പങ്കാളി, കുട്ടികള്‍, മറ്റ് ആശ്രിതർ എന്നിവരെ സ്പോണ്‍സർ ചെയ്യുന്ന വ്യക്തികള്‍ സ്വന്തം വിസ റദ്ദാക്കുന്നതിന് മുമ്ബ് അവരുടെ ആശ്രിത വിസകള്‍ റദ്ദാക്കണം. വിസ റദ്ദാക്കുന്നതിന് സാധാരണയായി 110 ദിർഹം ചിലവാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular