Wednesday, May 8, 2024
HomeKeralaസ്ത്രീകളുടെ പരാതികളില്‍ അടിയന്തര നടപടി എടുക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

സ്ത്രീകളുടെ പരാതികളില്‍ അടിയന്തര നടപടി എടുക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.

പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തില്‍ ഡിജിപി നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അനില്‍കാന്ത് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിനു ശേഷം ആദ്യമായാണ് മുതിര്‍ന്ന പൊലീസുദ്യോ​ഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതല യോ​ഗം പൊലീസ് ആസ്ഥാനത്ത് ചേരുന്നത്.

കേരള പൊലീസിനെതിരെ അടുത്തിടെയായി വന്ന നിരന്തര വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്പി റാങ്ക് മുതല്‍ മുകളിലേക്കുള്ള ഉദ്യോ​ഗസ്ഥരുടെ പ്രത്യേക യോ​ഗം വിളിച്ചു ചേര്‍ത്തത്. കോടതിയുടെ ഭാ​ഗത്ത് നിന്നുള്‍പ്പെടെ പൊലീസിനെതിരെ വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് യോ​ഗം. മോന്‍സന്‍ മാവുങ്കല്‍ കേസ്, പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവം എന്നീ വിഷയങ്ങളില്‍ കോടതി പൊലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular