Tuesday, April 30, 2024
HomeUSAഇന്ത്യൻ അമേരിക്കൻ വംശജ പ്രിഷ ഹിഡ് യുഎസ് നാഷനൽ കവർഗേൾ

ഇന്ത്യൻ അമേരിക്കൻ വംശജ പ്രിഷ ഹിഡ് യുഎസ് നാഷനൽ കവർഗേൾ

കെന്റുക്കി ∙ ഒർലാന്റോയിൽ സംഘടിപ്പിച്ച അമേരിക്കൻ മിസ് നാഷനൽ സൗന്ദര്യ മത്സരത്തിൽ കെന്റുക്കി ലൂയിസ് വില്ലിയിൽ നിന്നുള്ള പതിനൊന്നു വയസ്സുകാരി പ്രിഷ ഹിഡ്‌യെ യുഎസ്എ നാഷനൽ കവർ ഗേളായി തിരഞ്ഞെടുത്തു.‌ കഴിഞ്ഞ മാസം കെന്റുക്കിയിൽ നടന്ന മത്സരത്തിലും  പ്രിഷ കിരീടം ചൂടിയിരുന്നു. രാജ് – ജന ദമ്പതികളുടെ മകളാണ് പ്രിഷ.

ഓരോ വർഷവും 1.5 മില്യൻ ഡോളറിന്റെ ക്യാഷ് അവാർഡുകളും – സ്കോളർഷിപ്പും നാഷനൽ അമേരിക്കൻ മിസ് പേജന്റ് മൽസരത്തിലെ വിജയികൾക്കു നൽകിവരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ് പ്രിഷ. ഇതു കൂടാതെ പ്രിഷയ്ക്ക് ഏഴ് ഇന്റർനാഷനൽ അവാർഡും, നാഷനൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്.  ഒൻപത് വയസ്സുള്ളപ്പോൾ ‘പാൻഡമിക് 2020’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുക്കാരിൽ മുൻപന്തിയിലുമാണ്. ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വരുമാനം കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ഉപയോഗിക്കുന്നു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular