Thursday, May 2, 2024
HomeUSAവിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആര്‍ ടി പി സി ആര്‍ പ്രീ ബുക്കിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആര്‍ ടി പി സി ആര്‍ പ്രീ ബുക്കിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം

ന്യൂ​ഡ​ല്‍ഹി: രാജ്യത്തെത്തുന്ന ഇന്റർ നാഷണൽ യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ പ്രീ ബുക്കിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം . ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ പരിശോധനക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട് .
 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരും 14 ദിവസത്തിനുള്ളിൽ ഹൈ റിസ്‌ക് രാജ്യങ്ങൾ സന്ദർശിച്ചവരും ആര്‍ ടി പി സി ആര്‍ പരിശോധനക്ക്  വി​ധേ​യ​മാ​കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന എയർ സുവിധ പോർട്ടലിൽ മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അറിയിച്ചു .
 അ​പ​ക​ട സാ​ധ്യ​ത​കൂ​ടി​യ രാ​ജ്യ​ത്തു​നി​ന്ന്​ ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സി​വി​ല്‍ വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് വി​മാ​ന ക​മ്പ​നി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍ക​ണം.
മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് യാ​ത്ര​ക്കാ​ര്‍ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ല്‍ അ​വ​ര്‍ക്ക് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല. അ​ത്ത​രം യാ​ത്ര​ക്കാ​രെ യാ​ത്ര​ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് വി​മാ​ന ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി.
എയർ സുവിധ പോർട്ടൽ  ഈമാസം 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular