Tuesday, May 7, 2024
HomeKeralaവിവാഹപ്രായം 21 സിപിഎം, ലീഗ് ഒരു സ്വരം; സിപിഎം വര്‍ഗീയതക്കു...

വിവാഹപ്രായം 21 സിപിഎം, ലീഗ് ഒരു സ്വരം; സിപിഎം വര്‍ഗീയതക്കു കുടപിടിക്കുന്നു

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ സിപിഎം. മുസ്ലീം ലീഗിന്റെയും എസ്ഡിപിഐയുടെയുംപോപ്പുലര്‍ഫ്രണ്ടിന്റെയും വഴിയിലേക്കാണ് പുരോഗമന പ്രസ്ഥാനമായ സിപിഎമ്മിന്റെ നിലപാട്.  ലീഗും സിപിഎമ്മും  ഒരു പാതയില്‍ സഞ്ചരിക്കുന്നു. മുസ്ലീം ജനവിഭാഗത്തെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുമെന്ന നിലപാടിലാണ് സിപിഎം. ശ്രീമതി ടീച്ചറും യെച്ചൂരിയും പിണറായിയും എല്ലാം ഒരുപോലെ ഈ വിഷയത്തില്‍ സംസാരിക്കുന്നു. കുഞ്ഞാലിക്കുട്ടിക്കും എസ്ഡിപിഐക്കും ഇതേ സ്വരം തന്നെ. ഇവിടെ മുസ്ലീംപ്രീണനമാണ് ഇവരുടെ ലക്ഷ്യം.

പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി പറഞ്ഞു.18 വയസ്സ് പൂര്‍ത്തിയായ രാജ്യത്തെ ഏത് ഒരാള്‍ക്കും ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാന്‍ കഴിയുകയെന്ന് കേന്ദ്രം വ്യക്തമാക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular