Sunday, May 5, 2024
HomeIndiaമമതയെ പിടിച്ചു കെട്ടാന്‍ വയ്കും കൊല്‍ക്കത്ത മമത മയം

മമതയെ പിടിച്ചു കെട്ടാന്‍ വയ്കും കൊല്‍ക്കത്ത മമത മയം

മമത ബാനര്‍ജിയെ പിടിച്ചു കൊടുക്കാന്‍ ബിജെപി അല്ല സാക്ഷാല്‍ മോദി  വന്നാലും രക്ഷയില്ല.  ഇന്ത്യ തന്നെ പിടിച്ചെടുക്കാന്‍ നോക്കുന്ന മമതയുണ്ടോ കൊല്‍ക്കാത്തയില്‍ കുലുങ്ങുന്നു. ബിജെപി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും   കൊല്‍ക്കത്തയിലെ ഭരണം  മമതയ്ക്കായിരുന്നു. ഇപ്പോള്‍ ഇതാ നഗരസഭ തെരഞ്ഞെടുപ്പ് വന്നു. അതിന്റെ ഫലം വന്നപ്പോഴും മമത മാത്രം.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെ എം സി) തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റും നേടിയാണ് തൃണമൂല്‍ ജയിച്ചത്. ഇടത് പാര്‍ട്ടികളും ബി ജെ പിയും മൂന്ന് സീറ്റുകള്‍ വീതം നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകളാണ്. മറ്റുള്ളവര്‍ രണ്ട് സീറ്റിലും ജയിച്ചു.2015നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാണ് തൃണമൂലിന്റെ വന്‍ ജയമെന്നത് പാര്‍ട്ടിയുടെ നായികയായ മമതയ്ക്കും ഇരട്ടി കരുത്തു നല്‍കുന്നു. ഈ മാസം പത്തൊന്‍പതിനാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ 950 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.2015ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 115 സീറ്റുകളായിരുന്നു ലഭിച്ചത്. സി പി എം-10, ബി ജെ പി-7, കോണ്‍ഗ്രസ്-5, സി പി ഐ-2, സ്വതന്ത്രര്‍-3, ആര്‍ എസ് പി-2, ഫോര്‍വേഡ് ബ്‌ളോക്ക്-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular