Tuesday, May 7, 2024
HomeIndiaരാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ല പ്രകടനം തകര്‍ന്നത് ബിജെപി സ്വപ്‌നം

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ല പ്രകടനം തകര്‍ന്നത് ബിജെപി സ്വപ്‌നം

പഞ്ചായത്ത് സമിതി ഡിവിഷന്‍ തെരഞ്ഞെടുപ്പിലും കൂറ്റന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്. ബാരന്‍, കോട്ട, ഗംഗാനഗര്‍, കരൗലി എന്നി നാലു  ജില്ലകളിലെ പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 30 പഞ്ചായത്ത് സമിതികളില്‍ 568 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് . മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 2,251 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.ഇവരില്‍ പഞ്ചായത്ത് സമിതി അംഗങ്ങള്‍ക്കായി 1,946 പേരാണ് മത്സരിച്ചത്.തിരഞ്ഞെടുപ്പില്‍ 278 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബി ജെ പിക്ക് 165 സീറ്റുകള്‍ ലഭിച്ചു. 97 സ്വതന്ത്രരും 14 ബി എസ് പി അംഗങ്ങളും 13 സി പി എം അംഗങ്ങളും ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ നാല് ജില്ലകളിലേയും ജില്ലാ പരിഷദിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ജില്ലാ പരിഷത്ത് അംഗങ്ങള്‍ക്കായി 305 പേരാണ് മത്സരിച്ചത്.

2018 ല്‍ ബി ജെ പിയെ താഴെയിറക്കി രാജസ്ഥാന്‍ ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയായിരുന്നു പോരിന് കാരണം. എന്നാല്‍ ഈ പോരൊന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്. കമ്മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം നാല് ജില്ലാ പരിഷത്തുകളിലായി 106 അംഗങ്ങള്‍ക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ കോണ്‍ഗ്രസിന് 59 ഉം ബി ജെ പി 35 ഉം സീറ്റുകളാണ് നേടിയത്. സമ്പൂര്‍ണ ഫലം പുറത്തുവന്നിട്ടില്ല. 106 ജില്ലാ പരിഷത്ത് അംഗങ്ങളില്‍ മൂന്ന് പേരും 568 പഞ്ചായത്ത് സമിതി അംഗങ്ങളില്‍ ആറ് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാര്‍ട്ടിക്ക് വലിയ കരുത്ത് പകരുന്നതാണ് വിജയമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്സാര പ്രതികരിച്ചു. 30 പഞ്ചായത്ത് സമിതികളുടെ പ്രധാന്‍ സീറ്റില്‍ 20 ഉം നേടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ദോത്സര അവകാശപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയിലും അതിന്റെ സര്‍ക്കാരിന്റെ സദ്ഭരണത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ വിജയമാണ് ഫലം . വിജയത്തില്‍ എല്ലാ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ദോത്സര കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular