Tuesday, May 7, 2024
HomeKeralaഅവളുടെ തിരിച്ച്‌ വരവിനായാണ് ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നത്, പ്രിയദര്‍ശന്‍

അവളുടെ തിരിച്ച്‌ വരവിനായാണ് ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നത്, പ്രിയദര്‍ശന്‍

മലയാള സിനിമയുടെ നായികാസങ്കല്‍പ്പങ്ങളിലെ സൗന്ദര്യമായിരുന്നു ലിസി. തന്റെ പതിനാറാമത്തെ വയസില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ലിസി ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായി മാറി.

പിന്നീട് പ്രിയദര്‍ശനുമായി സൗഹൃദത്തിലായ ലിസി പ്രിയദര്‍ശന്റെ ഒട്ടുമിക്ക സിനിമകളിലും സാന്നിധ്യമറിയിച്ചു. പിന്നീട് പ്രണയത്തിലായ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹശേഷം ലിസി മതംമാറി. ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ലിസി ഹിന്ദുമതം സ്വീകരിച്ച്‌ ലക്ഷ്മി പ്രിയദര്‍ശന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ദാമ്ബത്യജീവിതത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു.

പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനുള്ള കാരണം മക്കള്‍ക്ക് അറിയാമെന്നും ലിസി അക്കാലത്ത് പറഞ്ഞിരുന്നു. വിവാഹമോചന ശേഷം നടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് എല്ലാം വളരെ ഭംഗിയായി തോന്നുമെന്നും എന്നാല്‍ ഉള്ളില്‍ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നും ആയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

എന്നാല്‍, പ്രിയദര്‍ശന്‍ ഇപ്പോഴും പറയുന്നത് പ്രണയം ഒരിക്കലൂം നശിക്കില്ല, വേര്‍പിരിഞ്ഞ ശേഷവും താന്‍ ലിസിക്കായി കാത്തിരിക്കുക യാണെന്നാണ്. ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. എന്നാല്‍, പഴയ ബന്ധത്തിലേക്ക് തിരിച്ചുവരാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന നിലപാടിലാണ് ലിസി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular