Saturday, May 4, 2024
HomeUSAരമ പിള്ള ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രസിഡണ്ട്; ജയൻ അരവിന്ദാക്ഷൻ സെക്രട്ടറി

രമ പിള്ള ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രസിഡണ്ട്; ജയൻ അരവിന്ദാക്ഷൻ സെക്രട്ടറി

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍  ഒന്നായ  ഹൂസ്റ്റണ്‍  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2 വര്‍ഷമാണ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി. രമ പിള്ള (പ്രസിഡണ്ട് ) ജയന്‍ അരവിന്ദാക്ഷന്‍ (സെക്രട്ടറി) രാജേഷ് ഗോപിനാഥ് (ട്രഷറര്‍) ഹരി ശിവരാമന്‍ (വൈസ് പ്രസിഡണ്ട്) പ്രമോദ് കൃഷ്ണന്‍ കെ.പി (ജോയിന്റ് സെക്രട്ടറി) വിദ്യ രാജേഷ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍.

സുനില്‍ കെ രാധമ്മ, സജി കണ്ണോളില്‍, അപ്പാത്ത് ഉണ്ണികൃഷ്ണന്‍ നായര്‍,  പ്രിയ രൂപേഷ് എന്നിവര്‍ എക്സിക്യൂട്ടീവ് അഡ്ജന്‍ക്ള്‍ട്  ഡയറക്ടര്‍മാരായും ഗിരിജ കൃഷ്ണന്‍ കേശവന്‍, രാമദാസ് കണ്ടേത്ത്, സത്യന്‍ പിള്ള, ജയപ്രകാശ് പുത്തന്‍വീട്ടില്‍  എന്നിവര്‍ അഡ്ജന്‍ക്ള്‍ട്  ഡയറക്ടര്‍മാരായും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പനോടൊപ്പം, ഉപസ്ഥാനങ്ങളില്‍, അയ്യപ്പനും ഗണപതിയും, ശിവനും , ഭഗവതിയും ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. കൂടാതെ വളരെ അടുത്തകാലത്തായി ഈശാന കോണില്‍  നവഗ്രഹ പ്രതിഷ്ഠയും നടന്നു. കേരളത്തില്‍ അനുഷ്ടിച്ചു വരുന്ന, താന്ത്രിക വിധി പ്രകാരമുള്ള അതേ പൂജാവിധികളാണ് ഇവിടെയും പിന്തുടരുന്നത്. മണ്ഡലകാല മഹോത്സവം , നവരാത്രി, പൊങ്കാല, ദീപാവലി, ഓണം  തുടങ്ങിയ എല്ലാവിധ  ഹൈന്ദവ ആഘോഷങ്ങളും, ആചാരങ്ങളും ഇവിടെയും എല്ലാവര്‍ഷവും ഭക്ത്യാദര പൂര്‍വം നടത്തി വരാറുണ്ട്.

ക്ഷേത്രത്തിന്റെ തുടക്കം മുതല്‍, ഇപ്പോള്‍ വളരെയേറെ പ്രതിസന്ധി സൃഷ്ടിച്ച ഈ കൊറോണ കാലത്തും, ഭക്തജനങ്ങളും , സ്‌പോണ്‍സേഴ്സും നല്‍കിയ ശക്തമായ പിന്തുണ, തുടര്‍ന്നും ഉണ്ടാവണമെന്നും, ഭാവി പരിപാടികളില്‍ ഊര്‍ജമായി നിലകൊള്ളണമെന്നും പുതിയ ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular