Friday, May 3, 2024
HomeIndiaകോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിച്ചു . മൂന്ന് പേര്‍ അറസ്റ്റില്‍.
അറസ്റ്റിലായവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത് .കൃഷ്ണനഗര്‍ നിവാസികളായ ചിരാഗ് പട്ടേലും സഹോദരന്‍ ഉര്‍വീഷ് പട്ടേലുമാണ് തങ്ങളുടെ വളര്‍ത്തുനായ എബിയുടെ ജന്മദിനം വലിയ പാര്‍ട്ടി നടത്തി ആഘോഷിച്ചത് . സുഹൃത്തുക്കളെയും ഇവര്‍ ക്ഷണിച്ചിരുന്നു.ഒരു പ്രശസ്ത ഗായകന്‍റെ സംഗീത പരിപാടിയും ഉള്‍പ്പെടുത്തി വളരെ ആഘോഷപരമായാണ് ഇവര്‍ ആഘോഷങ്ങള്‍ നടത്തിയത്. എന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്ത ആരുംതന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.അതെസമയം സംഭവത്തിന്‍റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയമപ്രകാരവും മറ്റു വകുപ്പുകളും ചേര്‍ത്താണ് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular