Friday, April 26, 2024
HomeIndiaത​െന്‍റ മുസ്​ലിം സ്വത്വം സഹപ്രവര്‍ത്തകരെ​ അസ്വസ്​ഥരാക്കിയെന്ന്​ മുന്‍ ബ്രിട്ടീഷ്​ മന്ത്രി

ത​െന്‍റ മുസ്​ലിം സ്വത്വം സഹപ്രവര്‍ത്തകരെ​ അസ്വസ്​ഥരാക്കിയെന്ന്​ മുന്‍ ബ്രിട്ടീഷ്​ മന്ത്രി

ത​െന്‍റ മുസ്​ലിം സ്വത്വം സഹപ്രവര്‍ത്തകര്‍ക്ക്​ അസ്വസ്​ഥത ഉണ്ടാക്കിയതിനാലാണ്​ രാജിവെച്ചൊഴിയേണ്ടി വന്നതെന്ന്​ മുന്‍ബ്രിട്ടീഷ്​ മന്ത്രി നുസ്​റത്​ ഗനി.

ബ്രിട്ടനിലെ ആദ്യ വനിതാ മുസ്​ലിം മന്ത്രിയായിരുന്ന 49 കാരി നുസ്​റതി​െന്‍റ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത്​ സണ്‍ഡേ ടൈംസാണ്​.

ബോറിസ്​ ജോണ്‍സ​െന്‍റ മന്ത്രി സഭയിലെ ഗതാഗത വകുപ്പ്​ മന്ത്രിയായിരുന്നു നുസ്​റത്​. ബ്രിട്ടനിലെ ആദ്യ വനിത മുസ്​ലിം മന്ത്രി എന്ന നിലയില്‍ ഇവര്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്​തു. ​െഫബ്രുവരി 2020 ലാണ്​ നുസ്​റതിന്​ മന്ത്രി സ്​ഥാനം നഷ്​ടപ്പെട്ടത്​.

ത​െന്‍റ മുസ്​ലിം സ്വത്വമാണ്​ രപശ്​നമെന്ന്​ ഗവണ്‍മെന്‍റ്​ വിപാണ്​ തന്നോട്​ അറിയിച്ചതെന്നും നുസ്​റത്​ പറഞ്ഞതായി സണ്‍ഡേ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇൗ സംഭവം പാര്‍ട്ടിയിലുള്ള ത​െന്‍റ വിശ്വാസത്തെ ഉലച്ചിട്ടില്ലെന്ന്​ നടിക്കുന്നില്ലെന്നും എം.പി സ്​ഥാനം രാജിവെക്കുന്നതിനെ കുറിച്ച്‌​ ആലോചിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

നുസ്​റതി​െന്‍റ ആരോപണത്തോട്​ ബോറിസ്​ ജോണ്‍സ​െന്‍റ ഒാഫീസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഗവണ്‍മെന്‍റ്​ ചീഫ്​ വിപ്പ്​ മാര്‍ക്​ സ്​പെന്‍സര്‍ നുസ്​റതി​െന്‍റ ആരോപണങ്ങള്‍ നിഷേധിച്ചു. നുസ്​റതി​െന്‍റ ആരോപണങ്ങള്‍ തെറ്റാണെന്നും അവര്‍ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും അതിനെ അപകീര്‍ത്തികരമായാണ്​ കാണുന്നതെന്നും ചീഫ്​ വിപ്പ്​ മാര്‍ക്​ സ്​പെന്‍സര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular