Saturday, April 27, 2024
HomeIndiaഒമിക്രോണ്‍ ഉപ വകഭേദമായ ബിഎ.ടു കേസുകളും ഇന്ത്യയില്‍ വ്യാപിക്കുന്നു

ഒമിക്രോണ്‍ ഉപ വകഭേദമായ ബിഎ.ടു കേസുകളും ഇന്ത്യയില്‍ വ്യാപിക്കുന്നു

ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗമായ ബിഎ.ടു (BA.2) കേസുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ വകഭേദത്തെക്കുറിച്ച്‌ പരിശോധിക്കുന്നതിനായി വൈറസുകളുടെ ജനിത ഘടനയെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്ര ശാഖയായ ജി.ഐ.എസ്.എ.ഐ.ഡിയിലേക്ക് 530 സാമ്ബിളുകള്‍ ഇന്ത്യ അയച്ചു.

നാല്‍പത് രാജ്യങ്ങളില്‍ നിന്നായി ഒമിക്രോണ്‍ വകഭേദത്തിന്റെ 8,048 ത്തിലധികം പുതിയ ശ്രേണികള്‍ ജി.ഐ.എസ്.എ.ഐ.ഡി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ബിഎ ടുവിന്റെ ഏറ്റവും കൂടുതല്‍ സാമ്ബിളുകള്‍ അയച്ചത് ഡെന്മാര്‍ക്കില്‍ നിന്നാണ്. ഇന്ത്യയെ കൂടാതെ സ്വീഡനും (181), സിംഗപൂരും (127) പരിശോധനക്കായി സാമ്ബിളുകള്‍ അയച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഇതുവരെ 426 ബി.എടു കേസുകള്‍ സ്ഥീരികരിച്ചിട്ടുണ്ട്. അതില്‍ 146 കേസുകളും ലണ്ടനിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വൈറസുകള്‍ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ഇവയുടെ ജനിത ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ നിരവധി അനിശ്ചിതത്വങ്ങള്‍ ശാസ്ത്ര ലോകത്ത് നിലനില്‍ക്കുന്നുണ്ട്. മഹാമാരി തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബി.എടു അപകകാരിയാണോ എന്നതിന് തക്കതായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും യു.കെ എച്ച്‌.എസ്.എയുടെ കോവിഡ് ഇന്‍സിഡന്റ് ഡയറക്ടറായ ഡോ. മീര ചന്ദ് അഭിപ്രായപ്പെട്ടു. ബി. എടുവിനെക്കുറിച്ചുള്ള ഡാറ്റകള്‍ പരിമിതമായതിനാല്‍ യു.കെ.എച്ച്‌ .എസ്.എ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്നും മീരാ ചന്ദ് അറിയിച്ചു.

ബി.എ ടുവിന്റെ സവിശേഷതകളെക്കുറിച്ച്‌ ശാസ്ത്രജ്ഞമാര്‍ സുക്ഷ്മമായി പരിശോധിക്കുകയാണെന്നും ഉപവിഭാഗമായ ബി.എ വണിനെ അപേക്ഷിച്ച്‌ ബി.എ ടുവിന് പകര്‍ച്ചാ നിരക്ക് എത്രത്തോളമുണ്ടെന്ന് നിലവില്‍ പറയാനാകില്ലെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ വൈറോളജിസ്റ്റായ ടോം പീക്കോക് പറഞ്ഞു. പുതിയ വകദേദം നിലവിലുള്ള വാക്​സിനുകളുടെ ഫലപ്രാപ്തിയെ മറികടക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular