Sunday, May 5, 2024
HomeUSAസൗത്ത് വെസ്റ്റ് എയർലൈൻസ് സർവീസ് റദ്ദാക്കി

സൗത്ത് വെസ്റ്റ് എയർലൈൻസ് സർവീസ് റദ്ദാക്കി

ഡാളസ് ‌∙ ഡാലസിലെ പ്രമുഖ വിമാനത്താവളമായ ലൗവ് ഫീൽഡ് എയർപോർട്ടിൽ നിന്നു‌ള്ള സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ വ്യാഴാഴ്ചത്തെ എല്ലാസർവീസുകളും റദ്ദാക്കിയതായി സൗത്ത് വെസ്റ്റ് കമ്പനി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാത്രി വരെ ഡാലസിൽ കാലാവസ്ഥ വ്യതിയാനം ശക്തമാകുന്നതിനാലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. കനത്ത ഹിമപാതവും ഐസ് മഴയും വളരെ താഴ്ന്ന താപനിലയുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായ കനത്ത ഹിമപാതവും ഐസും മഴയും ടെക്സസ് ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. മൂന്നു ദിവസത്തോളം വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. ചില സ്ഥലങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടത് ഒരാഴ്ചയ്ക്കുശേഷമാണ്.

ഡാലസ് ഐഎസ്ഡിയിലെ മുഴുവൻ സ്കൂളുകൾക്കും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധിയായിരിക്കും. ഗാർലന്റ് ഐഎസ്‍ഡി വ്യാഴാഴ്ച സ്കൂളുകൾ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular