Monday, May 6, 2024
HomeIndiaപോഡ്കാസ്റ്റ് സീരിസിന് ശേഷം പ്രതിമാസ ഇ-വാര്‍ത്താക്കുറിപ്പുമായി ഡല്‍ഹി പൊലീസ്

പോഡ്കാസ്റ്റ് സീരിസിന് ശേഷം പ്രതിമാസ ഇ-വാര്‍ത്താക്കുറിപ്പുമായി ഡല്‍ഹി പൊലീസ്

ന്യുഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ സജീവമാകാനുള്ള ഡല്‍ഹി പൊലീസിന്‍റെ ശ്രമങ്ങള്‍ പുതി‍യ തലത്തിലേക്ക്. ‘കിസ്സ കാക്കി കാ’ എന്ന പോഡ്കാസ്റ്റ് ആരംഭിച്ചതിന് പിന്നാലെ പ്രതിമാസ ഇ-വാര്‍ത്താക്കുറിപ്പ് കൂടി പുറത്തിറക്കിയിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ പൊലീസ് സേന.

സേനയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളും പരിപാടികളും വിവരിക്കുന്ന വാര്‍ത്താക്കുറിപ്പിന് പൊതുജനങ്ങളില്‍ നിന്നും പൊലീസുകാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് കമീഷണറായ രാകേഷ് അസ്താന പറഞ്ഞു.

ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ തലസ്ഥാന നഗരിയെ സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന പുരുഷ-വനിത പൊലീസുകാരെ കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും പൊലീസ് സേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രാകേഷ് അസ്താന വ്യക്തമാക്കി.

ഇതോടൊപ്പം സ്പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റിന് കീഴില്‍ സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്ലിനും ഡല്‍ഹി പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. ഇതുവഴി തലസ്ഥാനത്ത് നടക്കുന്ന സംഭവങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular