Saturday, May 4, 2024
HomeUSAമാർത്തോമാ വികാരി ജനറാൾമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രുവരി 28ന്

മാർത്തോമാ വികാരി ജനറാൾമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രുവരി 28ന്

ഡാലസ് ∙ മലങ്കര മാർത്തോമാ സുറിയാനി സഭയിൽ പുതിയതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറാൾമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 7.30ന് തിരുവല്ലാ സെന്റ് തോമസ് മർത്തോമാ ചർച്ചിൽ നടക്കുന്നതാണെന്ന് സഭാ സെക്രട്ടറി റവ. സി. വി. സൈമൺ അച്ചൻ അറിയിച്ചു.

മാരാമൺ കൺവൻഷനു ശേഷം നടന്ന സഭാ സിനഡാണു മൂന്നു പുതിയ വികാരി ജനറൽമാരെ നിയമിക്കാൻ തീരുമാനിച്ച തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആറൻമുളയിൽ നിന്നുള്ള റവ. ഡോ. ഈശോ മാത്യു(സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച് മാങ്ങാനം വികാരി), കൊട്ടാരക്കര പുലമൺ റവ. കെ. വൈ. ജേക്കബ്(നിരണം ജറുശലേം മാർത്തോമാ ചർച്ച് വികാർ), കീകൊഴൂർ റവ. മാത്യു ജോൺ(ചെത്‍പെട്ട് മാർത്തോമ ചർച്ച്, ചെന്നൈ) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വികാരി ജനറൽമാർ. നിലവിൽ മർത്തോമാ സഭയിൽ സജീവ സേവനത്തിനുള്ള ഏക വികാരി ജനറാളാണ് വെരി. റവ. ജോർജ് മാത്യു. പുതിയ മൂന്നു പേരെ കൂടെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതോടെ സഭയിലെ വികാരി ജനറാൾമാരുടെ എണ്ണം നാലായി. 18 പേർ ഇതിനകം വികാരി ജനറാൾമാരായി റിട്ടയർ ചെയ്തിട്ടുണ്ട്. 2021 ജൂലൈ 18 നാണ് അവസാനമായി വികാരി ജനറലായി റവ. ജോർജ് മാത്യു ചുമതലയിൽ പ്രവേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular