Sunday, May 5, 2024
HomeUSAയുക്രെയ്ൻ അഭയാർഥികളെ സ്വാഗതം ചെയ്ത ന്യുയോർക്ക് ഗവർണർ

യുക്രെയ്ൻ അഭയാർഥികളെ സ്വാഗതം ചെയ്ത ന്യുയോർക്ക് ഗവർണർ

ന്യുയോർക്ക് ∙  യുദ്ധ ഭീതിയിൽ യുക്രെയ്നിൽ നിന്നും പാലായനം ചെയ്യേണ്ടി വരുന്ന അഭയാർഥികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാൻ തയാറാണെന്ന് ന്യുയോർക്ക് ഗവർണർ ഹോച്ചൻ. തലയുയർത്തി നില്ക്കുന്ന ലിബർട്ടി ഓഫ് സ്റ്റച്യു നൽകുന്ന സന്ദേശം ഞങ്ങൾ അഭയാർഥികളെ സ്വാഗതം ചെയ്യുന്നു എന്നതാണ് ഗവർണർ പറഞ്ഞു. ന്യൂയോർക്ക് സംസ്ഥാനത്ത് അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനു ഞങ്ങൾ തയാറായി കഴിഞ്ഞുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

യുക്രെയ്ൻ – അമേരിക്കൻ വംശജർ ഏറ്റവും കൂടുതൽ തിങ്ങിപാർക്കുന്ന സംസ്ഥാനമാണ് ന്യുയോർക്ക്. റഷ്യൻ സൈനീകർ അയൽരാജ്യമായ യുക്രെയ്നിലേക്ക് തള്ളികയറുമ്പോൾ, യുക്രെയ്നിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി ഞങ്ങളിൽ അർപ്പിതമാണ്. ഞങ്ങളുടെ പ്രാർഥന എപ്പോഴും യുക്രെയ്ൻ ജനതയോടു കൂടെയുണ്ട്. ന്യുയോർക്ക് യുക്രെയ്ൻ ജനതക്ക് സുരക്ഷിതത്വവും, സ്നേഹവും നൽകുന്ന വിശുദ്ധ ഭൂമിയാണ് ഗവർണർ പറഞ്ഞു.

ഉക്രെയ്ൻ ജനതയുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറുന്നതിനുള്ള റഷ്യൻ നീക്കത്തെ ചെറുക്കുന്നതിനു ബൈഡൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ ഗവർണർ സ്വാഗതം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular