Sunday, May 5, 2024
HomeIndiaകര്‍ണാടകയില്‍ വെള്ളിയാഴ്ച വിധി തേടി 247 സ്ഥാനാര്‍ഥികള്‍; 14 മണ്ഡലങ്ങളില്‍ 2.88 കോടി വോട്ടര്‍മാര്‍; ദക്ഷിണ...

കര്‍ണാടകയില്‍ വെള്ളിയാഴ്ച വിധി തേടി 247 സ്ഥാനാര്‍ഥികള്‍; 14 മണ്ഡലങ്ങളില്‍ 2.88 കോടി വോട്ടര്‍മാര്‍; ദക്ഷിണ കന്നഡയില്‍ വോട്ട് ചെയ്യാൻ 18.18 ലക്ഷം പേര്‍

മംഗ്ളുറു: കർണാടകയിലെ 14 ലോക്സഭ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ശേഷിക്കുന്ന 14 മണ്ഡലങ്ങളില്‍ അടുത്ത മാസം ഏഴിനാണ് തെരഞ്ഞെടുപ്പ്.

ദക്ഷിണ കന്നട, ഉഡുപ്പി -ചിക്കമഗളൂർ, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രല്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ്, സിപിഎം പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്രരും ഉള്‍പ്പെടെ 247 പേരാണ് 14 മണ്ഡലങ്ങളില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ 21 വനിതകളാണ്. മൊത്തം 358 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവർ പിൻവലിച്ചു. 2,88,19,342 വോട്ടർമാർക്കായി 30602 പോളിംഗ് ബൂത്തുകള്‍ സജ്ജമായി. കർണാടകയില്‍ മൊത്തം 5,47,72,300 വോട്ടർമാരാണുള്ളത്. ആകെ പോളിംഗ് ബൂത്തുകള്‍ – 58871. ഇതില്‍ 19701 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനമുണ്ടാവും.

5000 മൈക്രോ ഒബ്സർവർമാർ അതിസൂക്ഷ്മ നിരീക്ഷകരായി ബൂത്തുകളിലൂടെ സഞ്ചരിക്കും. തിങ്കളാഴ്ചത്തെ പോളിംഗ് ക്രമസമാധാന പാലത്തിന് അര ലക്ഷം പൊലീസ് സേനയെ വിന്യസിക്കും. കൂടാതെ 65 കമ്ബനി പാരമിലിട്ടറി സേനയേയും വിന്യസിക്കും. ഇതര സംസ്ഥാന സേനകളുടെ സേവനവും അവശ്യഘട്ടതില്‍ ഉപയോഗിക്കും. ദക്ഷിണ കന്നട മണ്ഡലത്തില്‍ 18,87,122 വോട്ടർമാരാണ് വിധിയെഴുതുന്നത്. 1876 പോളിംഗ് ബൂത്തുകള്‍ സജ്ജമായി. 11000 പൊസീസുകാരെ ബൂത്തുകളില്‍ വിന്യസിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular