Saturday, May 4, 2024
HomeEuropeഓപറേഷന്‍ ഗംഗ പുരോഗമിക്കുന്നു; 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ഓപറേഷന്‍ ഗംഗ പുരോഗമിക്കുന്നു; 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

യുക്രൈനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനമായ ഓപറേഷന്‍ ഗംഗ പുരോഗമിക്കുന്നു. റുമേനിയ, ഹംഗറി രാജ്യങ്ങള്‍ വഴി 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

മോള്‍ഡാവ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനു ഇന്ത്യ ശ്രമം തുടരുകയാണ്. പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ എംബസി 10 ബസുകള്‍ ഏര്‍പ്പെടുത്തി. പോളണ്ട് അതിര്‍ത്തി കടന്ന 153 ഇന്ത്യക്കാരില്‍ 80 പേര്‍ മലയാളികളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് മോള്‍ഡാവ വഴിയുള്ള രക്ഷാദൗത്യ ചര്‍ച്ചകള്‍ ആരംഭിച്ചത്. തെക്കന്‍ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് മോള്‍ഡാവ വഴി നാട്ടിലെത്താം എന്ന കണക്കു കൂട്ടലിലാണ് വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യമന്ത്രി ജയശങ്കര്‍ മോള്‍ഡാവന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പോളണ്ട് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങി തുടങ്ങി. 50 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ടിലേക്ക് പ്രവേശനം അനുവദിച്ചു. കൂടുതല്‍ പേര്‍ എത്തുന്നതനുസരിച്ചു പോളണ്ടിലേക്ക് വിമാനം അയക്കും.

എയര്‍ ഇന്ത്യയോടൊപ്പം ഇന്‍ഡിഗോയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങള്‍ വഴി 907 പേരാണ് എത്തിയത്. സ്ലോവാക്യയില്‍ കാലതാമസം നേരിടുന്നുണ്ട്. കിയവ് ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ പുറത്തിറങ്ങരുതെന്നും റെയില്‍വേ സ്റ്റേഷനിലേക്ക് അടക്കം യാത്ര ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular