Saturday, May 4, 2024
HomeEuropeഭക്ഷണവും വെള്ളവും തേടി റഷ്യന്‍ സൈന്യം വാതിലില്‍ മുട്ടും, തുറക്കരുത് -ഖാര്‍കീവ് ഗവര്‍ണര്‍

ഭക്ഷണവും വെള്ളവും തേടി റഷ്യന്‍ സൈന്യം വാതിലില്‍ മുട്ടും, തുറക്കരുത് -ഖാര്‍കീവ് ഗവര്‍ണര്‍

ഖാര്‍കീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ അതിക്രമിച്ചു കടന്ന റഷ്യന്‍ സൈന്യം വെള്ളവും ഭക്ഷണവുമില്ലാതെ വലയുകയാണെന്ന് ഖാര്‍കീവ് ഗവര്‍ണര്‍ ഒലെ സിനെഗുബോവ്.

ഇവര്‍ ഭക്ഷണവും വെള്ളവും വസ്ത്രവും തേടി വീടുകളുടെ വാതിലില്‍ മുട്ടാന്‍ സാധ്യതയുണ്ടെന്നും അപരിചിതര്‍ വാതിലില്‍ മുട്ടിയാല്‍ തുറക്കരുതെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഖാര്‍കീവില്‍ യുക്രയ്ന്‍ സായുധ സേന ബന്ദികളാക്കിയ റഷ്യന്‍ സൈനികരുടെ ചിത്രം പങ്കുവെച്ചാണ് ഗവര്‍ണറുടെ കുറിപ്പ്.

‘അവര്‍ക്ക് അവരുടെ സൈനിക മേധാവികളുമായി ഒരു ബന്ധവുമില്ല. ഇനിയെന്ത് ചെയ്യണമെന്നതിനെ കുറിച്ച്‌ യാ​തൊരു വിവരവുമില്ല. യുക്രെയ്നിലെ ആക്രമണം തുടങ്ങിയ ശേഷം അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. ഇന്ധന വിതരണം വരെ നിലച്ചിരിക്കുകയാണ്’ -ഒലെ വ്യക്തമാക്കി.

ഖാര്‍കീവില്‍ മാത്രം യുക്രെയ്ന്‍ സായുധസേന ഡസന്‍ കണക്കിന് റഷ്യന്‍ സൈനികരെ തടവിലാക്കിയതായും അദ്ദേഹം അറിയിച്ചു. ‘സ്ഥാനങ്ങള്‍ ഉപേക്ഷിച്ച്‌ റഷ്യന്‍ സൈനികര്‍ സാധാരണക്കാര്‍ക്കിടയില്‍ ഒളിഞ്ഞിരിക്കാനാണ് ശ്രമിക്കുന്നത്. ആളുകളോട് വസ്ത്രവും ഭക്ഷണവും ആവശ്യപ്പെടുന്നു. കാരണം സ്വന്തം നാട്ടില്‍ ആരും അവരെ കാത്തിരിക്കുന്നില്ല.

ഖാര്‍കീവ് നിവാസികള്‍, ശ്രദ്ധിക്കുക, അപരിചിതര്‍ക്ക് വാതില്‍ തുറക്കരുത്. റഷ്യന്‍ ആക്രമണകാരിയെ തടസ്സപ്പെടുത്താന്‍ സഹായിക്കരുത്. ഞങ്ങള്‍ ശക്തരാണ്, ഒറ്റയ്ക്കാണ്, ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ തളരില്ല! ഉക്രെയ്നിന് മഹത്വം!’ ഗവര്‍ണര്‍ ഫേസ്ബുക് കുറിപ്പില്‍ എഴുതി.

ഖാര്‍കീവില്‍ കടന്ന റഷ്യന്‍ സൈന്യത്തെ തുരത്തിയതായുംനഗരം യുക്രെയ്ന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. “ഖാര്‍കീവിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നമ്മുടെ കൈയ്യിലാണ്! സായുധ സേനയും പൊലീസും പ്രതിരോധ സേനയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു. ശത്രുവില്‍നിന്ന് നഗരത്ത പൂര്‍ണ്ണമായും ശുദ്ധീകരിക്കുകയാണ്” -ഒലെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular