Wednesday, May 8, 2024
HomeUSAടെക്സസ് വിദ്യാഭ്യാസ ജില്ലയിൽ രണ്ട് അധ്യാപകർ കോവിഡ് ബാധിച്ചു മരിച്ചു

ടെക്സസ് വിദ്യാഭ്യാസ ജില്ലയിൽ രണ്ട് അധ്യാപകർ കോവിഡ് ബാധിച്ചു മരിച്ചു

വാറക്കാ (ടെക്സസ് ) ∙ കോണലി ഇൻഡിപെഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ജൂനിയർ ഹൈസ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകരായ നറ്റാലിയ ചാൻസലർ (41), ഡേവിഡ് മെക്ക്‌കോർമിക്ക് (59) എന്നീ അദ്ധ്യാപകർ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്ന് ടെക്സസ് സ്കൂൾ ഡിസ്ട്രിക്റ്റ് ക്യാംപസുകളിലെ വിദ്യാലയങ്ങൾ സെപ്റ്റംബർ 7 വരെ അടച്ചിടുന്നുവെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ജിൽ ബോട്ടിൽബർഗ് അറിയിച്ചു.

ഈ  അധ്യാപകരുമായി അടുത്തു പെരുമാറിയ എല്ലാ സ്റ്റാഫംഗങ്ങളും ഇടവിട്ട ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തണമെന്നും ബോട്ടിൽബർഗ് നിർദേശിച്ചു. എല്ലാ വിദ്യാലയങ്ങളും അണുവിമുക്തമാക്കുന്നതിനുവേണ്ടിയാണ് സ്കൂൾ സെപ്റ്റംബർ 7 വരെ അടച്ചിടുന്നതെന്നും, അതേസമയം വിദ്യാർത്ഥികൾക്കായി റിമോട്ട് ലേണിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജിൽ അറിയിച്ചു.

texas-school

വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നതിൽ ഖേദമുണ്ടെന്നും എന്നാൽ വിദ്യാലയങ്ങളിലെ സ്റ്റാഫംഗങ്ങളുടേയും വിദ്യാർത്ഥികളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ നാഴ്സിന് നൽകണമെന്നും സൂപ്രണ്ട്  മാതാപിതാക്കളോടു അഭ്യർഥിച്ചു. സമർഥരായ രണ്ടു അധ്യാപകരെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ സംഭവിക്കരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular