Saturday, April 27, 2024
HomeUSAഅപകടത്തിൽ മരിച്ച പൊലിസ് ഉദ്യോഗസ്ഥർ ഹർമിന്ദർ ഗ്രവാൾ അനുസ്മരണം സെപ്റ്റംബർ 2ന്

അപകടത്തിൽ മരിച്ച പൊലിസ് ഉദ്യോഗസ്ഥർ ഹർമിന്ദർ ഗ്രവാൾ അനുസ്മരണം സെപ്റ്റംബർ 2ന്

സാക്രമെന്റൊ (കലിഫോർണിയ) ∙ വടക്കൻ കലിഫോർണിയയിൽ ആളിപ്പടർന്ന അഗ്നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവർത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹർമിന്ദർ ഗ്രവാളും, ഓഫിസർ കഫ്രി ഹരേരയും സഞ്ചരിച്ചിരുന്ന കാർ അതിവേഗതയിൽ വന്നിരുന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ പൊലിസ് ഓഫിസർ ഹർമിന്ദർ ഗ്രവാൾ (27) അനുസ്മരണ സമ്മേളനം സെപ്റ്റംബർ 2ന് വൈകിട്ട് നോർത്ത് സ്റ്റെപ്സ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ (സാക്രമെന്റെ) ചേരുന്നതാണെന്ന് സംഘാടകരിൽ ഒരാളായ സെർജന്റ് മഹാവിർ അറിയിച്ചു.

ഗാർട്ട് പോലിസ് ഓഫീസറും, 2020 ൽ ഓഫിസർ ഓഫ് ദ ഇയറുമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രവാളിന്റെ മരണം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മഹാവിർ പറഞ്ഞു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന, നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഗ്രവാളെന്ന് ഗാൾട്ട് ഇടക്കാല ചീഫ് ഓഫ് പോലീസ് റിച്ചാർഡ് നേമാൻ അനുസ്മരിച്ചു.

കാലിഫോർണിയ എൽസറാഡോയിൽ വച്ച് ഓഗസ്റ്റ് 22 നായിരുന്നു അപകടം. എതിരെ വന്നിരുന്ന വാഹനത്തിന്റെ ഡ്രൈവറും സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗ്രവാളും കൂടെയുണ്ടായിരുന്ന ഹരേരയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗ്രവാളിന്റെ ജീവൻ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 26ന് ഗ്രവാൾ അന്തരിച്ചു. അവിവാഹിതനായ ഗ്രവാളിന് മാതാപിതാക്കളും സഹോദരനും സഹോദരിയുമുണ്ട്. 2½ വർഷമാണ് പൊലിസ് ഉദ്യോഗസ്ഥറായി ജോലി ചെയ്തത്. ഗ്രവാളിന്റെ കുടുംബത്തെ സഹായിക്കുന്നതിന് മെമ്മോറിയൽ ഫണ്ട് (https://cahpcu.org/offiees harminder grewal memorial fund.

പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular