Saturday, May 4, 2024
HomeEurope'ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചത് ഔസാഫ് മാത്രം, അവനെ ട്രോളരുത്': ഷവര്‍മ കഴിക്കാനിറങ്ങിയ യുവാവിനെ പിന്തുണച്ച്‌ സുഹൃത്തുക്കള്‍

‘ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചത് ഔസാഫ് മാത്രം, അവനെ ട്രോളരുത്’: ഷവര്‍മ കഴിക്കാനിറങ്ങിയ യുവാവിനെ പിന്തുണച്ച്‌ സുഹൃത്തുക്കള്‍

കീവ്: ഉക്രൈന്‍ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തില്‍ ഉക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഉക്രൈനിലെ കീവില്‍ നിന്നും മലയാളിയായ ഔസാഫ് എന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പുറത്തുവരികയും ഇയാള്‍ക്കെതിരെ കനത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഷവര്‍മ കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഉക്രൈന്‍ പോലീസ് പിടിച്ചെന്ന് ആരോപിച്ച്‌ ആയിരുന്നു ഔസാഫ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി വീഡിയോ ചെയ്തത്. സംഭവത്തില്‍, യുവാവിനെതിരെ കനത്ത ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ പിന്തുണയുമായി ഇപ്പോള്‍ സുഹൃത്തുക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

‘ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ ശബ്ദമായി മാറിയത് ഔസാഫ് ആയിരുന്നു. അവന് നേരെയുള്ള സൈബര്‍ ആക്രമണം കാണുമ്ബോള്‍ വിഷമമുണ്ട്. ഞങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് ഔസാഫ് അങ്ങനെയൊരു വീഡിയോ ചെയ്തത്. മദ്യപിച്ച്‌ മോശമായി പെരുമാറിയ ആളെയാണ് ഔസാഫ് പിടിച്ചു തള്ളിയത്. ഞങ്ങളെ സംരക്ഷിക്കാനാണ് ഔസാഫ് ശ്രമിച്ചത്. മണ്ടന്‍മാരായത് കൊണ്ടല്ല കേരളത്തില്‍ പഠിക്കാതിരുന്നത്, ഫീസ് കുറവായത് കൊണ്ടാണ് ഇവിടെ പഠിക്കാന്‍ വന്നത്. ഹിജാബിട്ട ഭീകരരെന്ന് കമന്റില്‍ ചിലര്‍ പരിഹസിച്ചു. പുറത്ത് പോയാല്‍ ആകെ കഴിക്കാന്‍ കിട്ടുന്നത് ഷവര്‍മ ആണ്. അത് അവന്‍ ഞങ്ങള്‍ക്ക് മേടിച്ച്‌ തരാന്‍ വേണ്ടിയാണ് പോയത്. ഞങ്ങള്‍ക്ക് വേണ്ടി വാങ്ങിയ ഷവര്‍മ വിശപ്പ് കൊണ്ടാണ് അവന്‍ കഴിച്ചത്’, പെണ്‍കുട്ടികള്‍ പറയുന്നു.

അതേസമയം, യുദ്ധത്തെ തുടര്‍ന്ന് സുരക്ഷിതമായി ഇരിക്കാന്‍ ബങ്കറില്‍ അഭയം തേടിയ ഔസാഫ് ഒരു ഉക്രൈന്‍ സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. യുദ്ധഭീതിയില്‍ മറ്റുള്ളവര്‍ കഴിയവേ, ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടില്‍ ഷവര്‍മ കഴിക്കാന്‍ ഇയാള്‍ പുറത്തിറങ്ങിയെന്നും വിമര്‍ശനം ഉയര്‍ന്നു.

‘ഷവര്‍മ കഴിക്കാന്‍ പോയതായിരുന്നു. തിരിച്ച്‌ വരുന്ന സമയത്ത് പട്ടാളക്കാര്‍ പിടിച്ചു. അവര്‍ കരുതി അവരെയാണ് ഞാന്‍ ഷൂട്ട് ചെയ്യുന്നതെന്ന്. ശരിക്കും ഞാന്‍ വീഡിയോ എടുത്തതാ, പക്ഷെ അവര്‍ അത് ഡിലീറ്റ് ചെയ്യിച്ചു. ഞാന്‍ വിചാരിച്ചു, ഞാന്‍ വെടി കൊണ്ട് മരിച്ചെന്ന്. ഫുള്‍ തെറിയാണ്, തെറി വിളിച്ചിട്ട് പറയുവാ… ഡിലീറ്റ് ചെയ്യാന്‍. ഒടുവില്‍ കാല് പിടിക്കുന്നത് പോലെയാക്കി. ഞാന്‍ കരുതി ഞാന്‍ ഷഫീദ് ആയെന്ന്. ഇന്ത്യന്‍ എംബസിയെ ആരെങ്കിലും വിളിക്കുവോ. എന്ത് ചര്‍ച്ചയാണ് അവര്‍ നടത്തുന്നത്’, ഇങ്ങനെയാണ് യുവാവ് തന്റെ വീഡിയോയില്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular