Sunday, May 5, 2024
HomeUSAഉക്രൈൻ സമാധാനം പുനസ്ഥാപിക്കുന്നതിനു ഐ പി എൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു

ഉക്രൈൻ സമാധാനം പുനസ്ഥാപിക്കുന്നതിനു ഐ പി എൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു

ഡിട്രോയിറ്റ്;റഷ്യൻ -ഉക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും ,യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും കുടുംബങ്ങളുടെ ആശ്വാസത്തിനും , എത്രയും വേഗം യുദ്ധം അവസാനിച്ചു സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനാവശ്യമായ വിവേകം റഷ്യൻ -ഉക്രൈൻ ഭരണാധികാരികൾക്കും ലോക നേതാക്കൾക്കും  ലഭിക്കുന്നതിനും. പ്രയർലൈനിൽ പങ്കെടുക്കുന്ന പലരുടെയും പ്രിയപ്പെട്ടവർ ഉക്രൈനിൽ ഉണ്ടെന്നും അവരുടെ സുരക്ഷിത വിടുതലിനും എല്ലാവരും ഐക്യമത്യപ്പെട്ടു ഒരുമനസോടെ തുടർച്ചയായി പ്രാര്ഥിക്കണമെന്നു മാർച്ച് ഒന്ന് ചൊവാഴ്ച വൈകീട്ട് ചേർന്ന 407- മത് ഇന്റർനാഷണൽ പ്രയർ ലൈൻ സമ്മേളനം അഭ്യർത്ഥിച്ചു.
യുദ്ധഭൂമിയിൽ ജീവൻ  ത്യ ജിക്കേണ്ടിവന്നസൈനീകരുടെയും സിവിലിയന്മാരുടെയും സ്മരണക്കു മുന്പിൽ പ്രണാമം അർപ്പിച്ചു എല്ലാവരും ഒരുനിമിഷം മൗനം ആചരിച്ച ശേഷമാണ് യോഗനടപടികൾ ആരംഭിച്ചത്.ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ റഷ്യൻ -ഉക്രൈൻ യുദ്ധ   സാഹചര്യങ്ങളെ കുറിച്ച് ചരുക്കമായി വിശദീകരിച്ചു. ഇ പ്പോൾ ആരംഭിച്ചിരിക്കുന്ന സംഘർഷം   ലോകമഹായുദ്ധത്തിലേക്കു  നയിക്കാതിരിയ്ക്കുന്നതിന് ഏവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം  അഭ്യർത്ഥിച്ചു.
ഫ്‌ലോറിഡയിൽ നിന്നുള്ള പാസ്റ്റർ ജോർജ്  വർഗീസിൻറെ പ്രാരംഭ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . തമ്പി മാത്യു  (ഫ്ലോറിഡ ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .
തുടർന്നു വിർജീനിയ മാര്തോമ ചർച് വികാരിയും വേദ പണ്ഡിതനുമായ റവ റെനി വര്ഗീസ് യെശയ്യാവ്‌ അമ്പത്തിയെട്ടാം അദ്ധ്യായത്തിന്റെ 1 -10 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തി.
നീതിയിലധിഷ്ഠമായ ഒരു ലോകത്തെയും സമൂഹത്തെയും സ്രഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥനയിലൂടെ നാം നേടിയെടുക്കേണ്ടത്. അപരനിൽ തന്നെയും ദൈവത്തെയും ഒരുപോലെ കണ്ടെത്തുകയും അത് പ്രാർത്ഥനയിൽ   പ്രതിഫലികുകയും ചെയ്യണമെന്ന്  അച്ചൻ ഓർമിപ്പിച്ചു.അർത്ഥവും മഹത്വവുമുള്ള ഒരു ജീവിത്തിന്റെ ഉടമകളായി മാറണമെന്നു  ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നു. ദൈവഹിതം  പൂർണതയിലേക്ക് എത്തിക്കുവാൻ എല്ലാവര്ക്കും കഴിയട്ടെയെന്നു ആശംസിച്ചു അച്ചൻ പ്രസംഗം ഉപസംഹരിച്ചു

മധ്യസ്ഥ പ്രാർത്ഥനക്കു എം വി വര്ഗീസ് (ന്യൂയോർക്) നേത്ര്വത്വം നൽകി .ഇപോൾ കോർഡിനേറ്റർ ടി എ മാത്യു (ഹൂസ്റ്റൺ) നന്ദി രേഖപ്പെടുത്തി . ഷിജു ജോർജ് (ഹൂസ്റ്റൺ)പ്രാർത്ഥന സംഘടിപ്പിക്കുന്നതിനുള്ള  സാങ്കേതിക സഹായം നൽകി . വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ പ്രാത്ഥനയിൽ പങ്കെടുത്തു .

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular