Tuesday, May 21, 2024
HomeIndiaലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്ബോള്‍ ഹാര്‍ദിക് വേറെ പ്ലയര്‍ ആയിരിക്കും - ഗവാക്സര്‍

ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്ബോള്‍ ഹാര്‍ദിക് വേറെ പ്ലയര്‍ ആയിരിക്കും – ഗവാക്സര്‍

ടി20 ലോകകപ്പില്‍ കൂടുതല്‍ പോസിറ്റീവും വ്യത്യസ്തവും ആയ കളിക്കാരനായിരിക്കും ഹാർദിക് പാണ്ഡ്യ എന്ന് ഇതിഹാസതാരം സുനില്‍ ഗവാസ്‌കർ.

ഐ പി എല്ലില്‍ ഫോമും പ്രശ്നങ്ങളും ഹാർദികിനെ ലോകകപ്പില്‍ ബാധിക്കില്ല എന്നും ഇന്ത്യക്ക് വേണ്ടി ഹാർദിക് മികച്ച പ്രകടനം കാഴ്ചവെക്കും എന്നും ഗവാസ്കർ പറഞ്ഞു.

“നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നതും ഐപിഎല്ലില്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഓരോ കളിക്കാരനിലും വ്യത്യസ്തമായ ഊർജ്ജം പകരും, ലോകകപ്പില്‍ ഹാർദിക്ക് വ്യത്യസ്ത കളിക്കാരനായിരിക്കും. ഐ പി എല്‍ ടൂർണമെൻ്റില്‍ അദ്ദേഹത്തിന് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. “ഗവാസ്‌കർ പറഞ്ഞു.

“അദ്ദേഹം ആ പ്രശ്നങ്ങള്‍ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിനാല്‍, അദ്ദേഹം വിദേശത്ത് പോയി ഇന്ത്യക്ക് വേണ്ടി കളിക്കുമ്ബോള്‍, അവൻ തികച്ചും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലായിരിക്കും. ഈ ടൂർണമെൻ്റില്‍ നമ്മള്‍ കണ്ടതിനേക്കാള്‍ വളരെ നല്ല മാനസികാവസ്ഥയായിരിക്കും അവൻ ഉണ്ടാവുക. അതിനാല്‍ ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് മികച്ച സംഭാവനകള്‍ ഹാർദിക് നല്‍കും” ഗവാസ്കർ കൂട്ടിച്ചേർത്തു.

Previous articleആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു. ആലപ്പുഴയില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലെ കാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. വിവരം ജില്ലാ കളക്ടർ സ്ഥാനാർഥികളെ വിളിച്ച്‌ അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ എം. ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Next articleകൊറ്റാളിയില്‍ അമ്മയും മകളും മരിച്ച സംഭവം: ഇരുവരും മരിച്ചത് വിഷം ഉള്ളില്‍ചെന്ന്, മരണം വ്യത്യസ്ത ദിവസങ്ങളില്‍
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular