Thursday, May 2, 2024
HomeEuropeയു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ല്‍: റ​ഷ്യ-​യു​ക്രെ​യ്ന്‍ ഉന്നതതല ച​ര്‍​ച്ച പ​രാ​ജ​യം

യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ല്‍: റ​ഷ്യ-​യു​ക്രെ​യ്ന്‍ ഉന്നതതല ച​ര്‍​ച്ച പ​രാ​ജ​യം

അ​ങ്കാ​റ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി തു​ര്‍​ക്കി പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ര്‍​ദു​ഗാ​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ചേ​ര്‍​ന്ന റ​ഷ്യ​-​യു​ക്രെ​യ്ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ ച​ര്‍​ച്ച പ​രാ​ജ​യം.

മരിയു​പോളില്‍ മാനുഷിക ഇടനാഴിയും 24 മ​ണി​ക്കൂ​ര്‍ വെ​ടി​നി​ര്‍​ത്ത​ലും വേ​ണ​മെ​ന്നാ​യി​രു​ന്നു ച​ര്‍​ച്ച​യി​ല്‍ യു​ക്രെ​യ്​​ന്‍ ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യം.

എ​ന്നാ​ല്‍, അ​ക്കാ​ര്യ​ത്തി​ല്‍ റ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്ന് യു​ക്രെ​യ്ന്‍ വി​ദേ​ശ മ​ന്ത്രി ദി​മി​​ത്രോ കു​ലേ​ബ അ​റി​യി​ച്ചു. തു​ര്‍​ക്കി ന​ഗ​ര​മാ​യ അ​ന്റാ​ലി​യ​യി​ലാ​ണ് റ​ഷ്യ​ന്‍-​യു​ക്രെ​യ്ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​യ സെ​ര്‍​ജി ലാ​വ്റോ​വും ദി​മി​​ത്രോ കു​ലേ​ബ​യും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. തു​ര്‍​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മെ​വ്‍ലൂ​ത് കാ​വു​സോ​ഗ്‍ലു​വും പ​​ങ്കെ​ടു​ത്തി​രു​ന്നു. യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ അ​ധി​നി​വേ​ശം ര​ണ്ടാ​ഴ്ച പി​ന്നി​ട​വെ, ആ​ദ്യ​മാ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ന്ന​ത​​ത​ല നേ​താ​ക്ക​ള്‍ നേ​രി​ട്ട് സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്. വെ​ടി​നി​ര്‍​ത്ത​ലി​നെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്തെ​ങ്കി​ലും പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ന്ന് കു​ലേ​ബ ച​ര്‍​ച്ച​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യോ​ഗം പ്ര​യാ​സ​മേ​റി​യ​താ​യി​രു​ന്നു​വെ​ന്നും സെ​ര്‍​ജി ലാ​വ്റോ​വ് പ​ര​മ്ബ​രാ​ഗ​ത വി​ശ​ദീ​ക​ര​ണ​ങ്ങ​ള്‍ മു​റു​​കെ​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, റ​ഷ്യ യു​ക്രെ​യ്​​നെ ആ​​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ശ്ചാ​ത്യ സ​ഹാ​യ​ത്തോ​ടെ യു​​ക്രെ​യ്​​ന്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും ലാ​വ്റോ​വ് വി​ശ​ദീ​ക​രി​ച്ചു. അ​മേ​രി​ക്ക​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ യു​ക്രെ​യ്​​നി​ലെ ലാ​ബു​ക​ളി​ല്‍ ജൈ​വാ​യു​ധം വി​ക​സി​പ്പി​ക്കു​ന്നു​​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തി​നി​ടെ, യു​ക്രെ​യ്ന്‍ റ​ഷ്യ​ക്കു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് കു​ലേ​ബ ആ​വ​ര്‍​ത്തി​ച്ചു. യു​ക്രെ​യ്നി​ല്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് റ​ഷ്യ ച​ര്‍​ച്ച​ക്കാ​യി ഉ​ന്ന​ത​ത​ല മ​ന്ത്രി​യെ അ​യ​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ല്‍ റ​ഷ്യ ബോം​ബാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലാ​വ്റോ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​മി​ത പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് കു​ലേ​ബ നേ​ര​ത്തേ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന് യു.​എ​സ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ലാ​വ്റോ​വ് റ​ഷ്യ​ക്കു പു​റ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​ത്. നാ​റ്റോ അം​ഗ​മാ​യ തു​ര്‍​ക്കി റ​ഷ്യ​യു​മാ​യും യു​ക്രെ​യ്നു​മാ​യും സൗ​ഹാ​ര്‍​ദ​ബ​ന്ധ​ത്തി​ലാ​ണ്.

ചര്‍ച്ച പരാജയപ്പെട്ടതോടെ, തുറമുഖ നഗരമായ മരിയുപോളില്‍ ​റഷ്യന്‍ സൈന്യം ഷെല്ലാക്രമണം പുനഃരാരംഭിച്ചു. യുക്രെയ്ന്‍ തലസ്ഥാനമായ കിയവിലെ പകുതി​യിലേറെ ആളുകളും പലായനം ചെയ്തതായി മേയര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular