Thursday, May 2, 2024
HomeKeralaകെ റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കലിനായി 2000 കോടി രൂപ പ്രഖ്യാപിച്ചു

കെ റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കലിനായി 2000 കോടി രൂപ പ്രഖ്യാപിച്ചു

കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി വഴിയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടത്തുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്കായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും നഷ്ടപരിഹാരത്തിനുമായി ബജറ്റില്‍ 25 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് കോടി രൂപ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കാണ്. മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കുന്നതിനായി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്‍റെ മേല്‍നോട്ടച്ചുമതല. ചക്ക ഉത്പനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

മൂല്യവര്‍ധിക കാര്‍ഷിക മിഷനും അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്‍റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണത്തിന് പുതിയ മാര്‍ക്കറ്റിംഗ് കമ്ബനി രൂപപ്പെടുത്തും ഇതിനായി 100 കോടി രൂപ വകയിരുത്തി. മൂല്യവര്‍ധിത ഉത്പന്ന വിപണനത്തിനും കമ്ബനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോള സമാധാന സെമിനാറുകള്‍ നടത്താന്‍ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധികളെ ഒരുമിച്ച്‌ നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കോവിഡ് കാലത്ത് വലിയ തൊഴില്‍ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു. മുന്‍ ബജറ്റുകളെ അപേക്ഷിച്ച്‌ ഇത്തവണ പേപ്പര്‍ ഒഴിവാക്കി ടാബ്‍ലറ്റില്‍ ആണ് ബജറ്റ് അവതരണം.ഒന്‍പത് മണിക്ക് സഭാ നടപടികള്‍ തുടങ്ങുകയും 9 . 08 ന് ബജറ്റ് അവതരണം തുടങ്ങുകയും ചെയ്തു. വിലക്കയറ്റം നേരിടല്‍ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്ബത്തിക മന്ദ്യത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

പുതിയ നികുതി പരിഷ്കാരം ഉള്‍പ്പെടെ ഈ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡുണ്ടാക്കിയ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നല്‍കുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ പ്രത്യേക ഊന്നലുണ്ടാകും. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ബജറ്റാകുമിതെന്ന് നേരത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.നികുതി പരിഷ്കാരമായിരിക്കും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിര്‍ദേശം സാമ്ബത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും.ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. സില്‍വര്‍ ലൈന്‍ പോലുള്ള പിണറായി സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റില്‍ പ്രധാന നിര്‍ദേശങ്ങളുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular