Saturday, May 4, 2024
HomeEuropeപ്രതിസന്ധികള്‍ക്ക് ജയത്തിലൂടെ മറുപടി പറഞ്ഞ് ചെല്‍സി

പ്രതിസന്ധികള്‍ക്ക് ജയത്തിലൂടെ മറുപടി പറഞ്ഞ് ചെല്‍സി

ക്ലബ് ഉടമ റോമ അബ്രോമോവിചുനായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയം.

ഇന്നലെ അവസാന സ്ഥാനക്കാരായ നോര്‍വിച് സിറ്റിയെ നേരിട്ട ചെല്‍സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. ആദ്യ 14 മിനുട്ടില്‍ തന്നെ ചെല്‍സി ഇന്നലെ 2 ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മൂന്നാം മിനുട്ടില്‍ മൗണ്ടിന്റെ ആസിസ്റ്റില്‍ നിന്ന് യുവതാരം ചലോബ ആണ് ചെല്‍സിക്ക് ലീഡ് നല്‍കിയത്.

പിന്നാലെ 14ആം മിനുട്ടില്‍ മൗണ്ട് ഗോളും അടിച്ചു. ഹവേര്‍ട്സിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ നോര്‍വിച് ഒരു പെനാള്‍ട്ടിയിലൂടെ കളിയിലേക്ക് തിരികെ വന്നു. പുക്കി ആയിരുന്നു പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചത്. 90ആം മിനുട്ടില്‍ കായ് ഹവേര്‍ട്സിന്റെ ഗോള്‍ കൂടെ വന്നതോടെ ചെല്‍സി വിജയം ഉറച്ചു.

27 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. നോര്‍വിച് 17 പോയിന്റുമയി അവസാന സ്ഥാനത്തും നില്‍ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular