Tuesday, May 7, 2024
HomeKeralaമലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; കാറിലെ രഹസ്യ അറകളില്‍ ഒളിച്ച്‌ കടത്താന്‍ ശ്രമിച്ചത് മൂന്ന് കോടിയില്‍...

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; കാറിലെ രഹസ്യ അറകളില്‍ ഒളിച്ച്‌ കടത്താന്‍ ശ്രമിച്ചത് മൂന്ന് കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം; രണ്ട് പേര്‍ അറസ്റ്റില്‍

വളാഞ്ചേരി: വളാഞ്ചേരിയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി.

ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി- പട്ടാമ്ബി പാതയില്‍ വളാഞ്ചേരി പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂന്ന് കോടിയിലധികം വരുന്ന കള്ളപ്പണം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ഇത്രയധികം രൂപ ഇതാദ്യമായാണ് പൊലീസ് പിടികൂടുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി പൊലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, മലപ്പുറം കൊളപ്പുറം സ്വദേശി ഷഹദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഒരു കോടിയിലധികം രൂപ വളാഞ്ചേരി പൊലീസ് സമാനരീതിയില്‍ പിടികൂടിയത്. ജില്ലയില്‍ കള്ളപ്പണം കടത്തുന്നത് പതിവായതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular