Tuesday, May 7, 2024
HomeEuropeഏയ്ഞ്ചല്‍ ഡിമരിയ പിഎസ്ജി വിട്ടേക്കും; ഒപ്പം കൂട്ടാന്‍ മുന്‍ ക്ലബിന്റെ നീക്കം

ഏയ്ഞ്ചല്‍ ഡിമരിയ പിഎസ്ജി വിട്ടേക്കും; ഒപ്പം കൂട്ടാന്‍ മുന്‍ ക്ലബിന്റെ നീക്കം

ഫ്രഞ്ച് സൂപ്പര്‍ ക്ലബ് പിഎസ്ജിയില്‍ അടുത്ത സീസണില്‍ വന്‍ അഴിച്ചുപണികള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കുറി ചാമ്ബ്യന്‍സ് ലീ​ഗ് പ്രീക്വാര്‍ട്ടറില്‍ തന്നെ പിഎസ്ജി പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റീഡോ, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ലിയനാര്‍ഡോ തുടങ്ങിയവര്‍ പുറത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ വരുന്നത്.

ഒരുപിടി താരങ്ങളും സീസണൊടുവില്‍ പിഎസ്ജി വിടാന്‍ സാധ്യതയുണ്ട്. ഇക്കുറി ടീമിലെത്തിച്ച സെര്‍ജിയോ റാമോസ്, ലയണല്‍ മെസി തുടങ്ങിയവര്‍ പിഎസ്ജിയില്‍ അതൃപ്തരാണെന്നാണ് സൂചന. എന്നാല്‍ ഇതിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയയും പിഎസ്ജിയോട് വിടപറഞ്ഞേക്കുമെന്നാണ് സൂചനകള്‍.

2015 മുതല്‍ പിഎസ്ജിയുടെ ഭാ​ഗമായ ഡി മരിയയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. ഇത് വേണമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അവസരമുണ്ട്. അതേസമയം തന്നെ ഇക്കുറി ഫ്രീ ഏജന്റായും താരത്തിന് ക്ലബ് വിടാം. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഡി മരിയ പിഎസ്ജി വിടാനാണ് സാധ്യതയേറെ.

അങ്ങനെ ക്ലബ് വിടുകയാണെങ്കില്‍ ഡി മരിയയെ ഒപ്പം കൂട്ടാന്‍ പോര്‍ച്ചു​ഗീസ് ക്ലബ് ബെന്‍ഫിക്ക ശ്രമിക്കുമെന്നാണ് പോര്‍ച്ചു​ഗീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഡിമരിയയുടെ മുന്‍ ക്ലബാണ് ബെന്‍ഫിക്ക. 2007-ല്‍ ബെന്‍ഫിക്കയിലൂടെയാണ് ഡിമരിയ യൂറോപ്യന്‍ ഫുട്ബോളില്‍ ചുവടുവയ്ക്കുന്നത്. മൂന്ന് സീസണ്‍ ബെന്‍ഫിക്കയില്‍ കളിച്ച താരം പിന്നീട് റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ വമ്ബന്മാരുടേയും ജേഴ്സിയണിഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular