Tuesday, May 7, 2024
HomeKeralaമീഡിയ വണ്‍ ചാനല്‍ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു

മീഡിയ വണ്‍ ചാനല്‍ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തനം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്ഥാപനമെന്ന നിലയ്ക്ക് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാം, നേരത്തെ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാമോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ 26ന് മുമ്ബ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

കേസില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ എന്തായിരുന്നുവെന്നാണ് സുപ്രീം കോടതി തിരിച്ചു ചോദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular