Saturday, April 27, 2024
HomeKeralaകോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട : 70 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവാവ് പിടിയില്‍

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട : 70 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവാവ് പിടിയില്‍

കോഴിക്കോട്: 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീന്‍്റെ (36) വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

കോഴിക്കോട് നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്താന്‍ തയ്യാറാക്കി വെച്ച ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്.

ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍.എസ്.ഡി. സ്റ്റാമ്ബുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഫസലുദ്ദീന്‍ ഇതിന് മുമ്ബും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്‍്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബാംഗളൂരില്‍ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ എത്തിക്കുന്നത്. ഇയാളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular