Sunday, May 5, 2024
HomeIndiaകോവിഡ് നാലാം തരംഗത്തെ ഇന്‍ഡ്യ അഭിമുഖീകരിക്കുമോ? പുതിയ കേസുകള്‍ ഉയരാനുള്ള സാധ്യത എത്രത്തോളം? മുന്‍നിര വൈറോളജിസ്റ്റ്...

കോവിഡ് നാലാം തരംഗത്തെ ഇന്‍ഡ്യ അഭിമുഖീകരിക്കുമോ? പുതിയ കേസുകള്‍ ഉയരാനുള്ള സാധ്യത എത്രത്തോളം? മുന്‍നിര വൈറോളജിസ്റ്റ് പറയുന്നതിങ്ങനെ

ന്യൂഡെല്‍ഹി: ( 20.03.2022) രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍, നാലാമത്തെ കോവിഡ് തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ വൈറോളജിസ്റ്റും സിഎംസി വെല്ലൂര്‍ മുന്‍ പ്രൊഫസറുമായ ഡോ.
ടി ജേക്കബ് ജോണ്‍ പറഞ്ഞു. അത് സംഭവിക്കില്ലെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസുകളും അവയുടെ ജനിതക ക്രമങ്ങളും നിരീക്ഷിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ടെന്നും ഏതെങ്കിലും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നും ഏതെങ്കിലും വകഭേദങ്ങള്‍ പ്രാദേശികമായി കൂടുതല്‍ സ്ഥലങ്ങളില്‍ ഒമിക്രോണിനെ മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എങ്ങനെയാണ് മനുഷ്യരില്‍ ഭയം വളര്‍ത്തിയെടുക്കേണ്ടതെന്നും എന്ത് ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടിയാണെന്നും എനിക്ക് മനസിലാകുന്നില്ല. അതിനാല്‍ ഗണിതശാസ്ത്ര മോഡലിംഗിനെ അടിസ്ഥാനമാക്കി ഒരു തരംഗത്തെ പ്രവചിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

മൂന്നാം തരംഗം ഇതിനോടകം തന്നെ അവസാനിച്ചു. ഒരു പ്രദേശത്ത് മാത്രമായി കണ്ടുവരുന്ന പകര്‍ചവ്യാധി എന്ന നിലയിലേക്ക് കോവിഡ് മാറുകയാണ്. മറ്റൊരു തരംഗം ഭാവിയില്‍ ഉണ്ടാവുമെന്ന ഭീഷണി നിലനില്‍ക്കുന്നില്ല. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ചാല്‍ മാത്രമേ അപകടസാധ്യതയുള്ളൂ. അല്ലാത്തപക്ഷം നാലാം തരംഗത്തിനുള്ള സാധ്യത കുറവാണ്’ – ജേക്കബ് ജോണിനെ ഉദ്ധരിച്ച്‌ എ എന്‍ ഐ റിപോര്‍ട് ചെയ്തു. ചൈനയിലെ കോവിഡ് വര്‍ധനവില്‍ ഇന്‍ഡ്യ ആശങ്കപ്പെടേണ്ടതില്ലെന്നും അവിടെ സന്ദര്‍ഭങ്ങള്‍ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular