Monday, May 6, 2024
HomeEditorialഏകാന്തത

ഏകാന്തത

എന്തൊരേകാന്തത, മൂകത, ശൂന്യത,
എത്രയഗാഥ മാണീഗേഹാന്തരീക്ഷം!
സംതൃപ്തി, ശാന്തി, സമൃദ്ധി തുളുമ്പിയ
ശാന്തിതീരമിന്നനാഥമായ് തപ്തമായ്
ജീവിതമെന്നു മൊരുഘോഷയാത്രയാം
ഗേഹാന്തര്‍വീഥികള്‍ നിശ്ചല തീരങ്ങള്‍!
പാവനമാം സ്‌നേഹലാളനം മേളിച്ചും
ആവോളമാരിലുമാനന്ദം വിതറിയും,
ഭക്ഷണം, സല്‍ക്കാരം, സൗഹൃദ മാരിലും
അക്ഷയപാത്രമായേവര്‍ക്കു മേകിയും
ഐക്യനാട്ടിലൊരു തറവാടായ് മേവി,
ആരെയും കൈനീട്ടി മാറോടണച്ചെന്നും
ആരെയുമാതിഥ്യ സംപ്രീതിയാല്‍ ചേര്‍ത്തും,
അമ്പത്തൊന്നു വസന്തങ്ങളീ ന്യൂയോര്‍ക്കില്‍
തുമ്പമറ്റാനന്ദം തുള്ളിത്തുളുമ്പിയും
തമ്പുരാനേകിയ നന്മയും തിന്മയും
ഇമ്പമോടെന്നുമാവാഹിച്ചു നന്ദിയാല്‍
ഉള്ളതിലെപ്പോഴും സംതൃപ്തി കാട്ടിയും
ഉള്ളതിനപ്പുറ മാര്‍ത്തര്‍ക്കു നല്‍കിയും,
ദൈവഹിതമെന്നും മുന്‍നിര്‍ത്തി ജീവിച്ച
ദൈവദാസന്‍ അനാഥനായ് ഹതനായി !
എത്രനാളീദുഃഖ വഹ്‌നി ഞാന്‍ താണ്‍ടണം,
എന്‍ പ്രാണനാഥന്റെ നിര്‍ദ്ദയ ഹത്യയില്‍ ?
എത്ര വിലപ്പെട്ട മര്‍ത്യജന്മമേതും
എത്രമേലശ്രദ്ധം വെട്ടിമാറ്റുന്നുവോ?

മൃത്യുവെന്നുള്ള രണ്‍ടക്ഷരമെത്രമേല്‍
അത്യഗാഥമാം ദുഃഖാഗ്നിയിലാഴ്ത്തുമ്പോള്‍
ഏതു ലോകത്തിലാണാത്മാവു മേവുന്നു,
ഏതു വിദുഷിയുണ്‍ടുത്തരം നല്‍കുവാന്‍?
………………………………..

തീജ്വാല

വെട്ടിത്തിളങ്ങി പ്രകാശിച്ച തീജ്വാല
പെട്ടെന്നണയുമെന്നോര്‍ത്തില്ല ദൈവമേ!
സന്തുഷ്ടി, ശാന്തി തുളുമ്പും ശാന്തിതീരം
എന്തിനീ ദുര്‍വിധീ വാരിധിപൂകിയോ?
അമ്പാരിയില്ലാതെ ആനയുമില്ലാതെ
തമ്പുരാനെപ്പോലെ പൂജിച്ചു സ്‌നേഹിച്ചു,
തുമ്പമറ്റാനന്ദമാവോളമേകിയ,
അന്‍പിയന്നോരെന്റെ കാന്തന്റെ വേര്‍പാടില്‍
നൊന്തു നൊന്തെന്നകം കത്തും കാന്താരമായ്
എന്തിനീ യഗാഥ വഹ്നീലെറിഞ്ഞെന്നെ?
എത്ര മരണങ്ങള്‍ കണ്‍ടുഞാനിത്രനാള്‍
ഇത്രമേലെന്‍ ചിത്തം തപ്തമായില്ലഹോ,
ഭൂവിലെ സ്വര്‍ഗ്ഗമോ വാനിലെ മോക്ഷമോ
ആവേളമിത്രനാള്‍ നല്‍കിയെന്‍ ജീവിതം
ആവോളം സംതൃപ്തിയേകിയ ദൈവമേ !!
നോവുമെന്‍ മാനസേ നന്ദി മാത്രം താതാ !!

മൃത്യുവിന്‍ മാറാല മായിച്ചുവെങ്കിലും
മൃത്യുജ്ജയനായിത്തീര്‍ന്നൊരാത്മാവിന്നു
സത്യദൈവത്തിന്റെ ശാശ്വതാഗാരത്തില്‍
നിത്യവിശുദ്ധിയില്‍ മേവുന്നതെന്‍ ശാന്തി!
ഓര്‍ക്കാത്ത നേരത്തു ദൈവേഷ്ടമെന്നപോല്‍
നീര്‍ക്കുമിളപോലെ പൊട്ടിത്തകര്‍ന്നല്ലോ!
ഒട്ടുദിനങ്ങള്‍ക്കകം വീട്ടിലെത്തിടാ –
നാര്‍ത്തിയില്‍ വാസരമെണ്ണിക്കഴിക്കവേ,
ക്രൂരമാം ദുര്‍വിധീതാഡനം പോലതാ
വാരിധി നീന്തിക്കടക്കവേ സത്വരം
ധീരനാമെന്‍പ്രാണനാഥനങ്ങാഴ്ന്നുപോയ്.
നൂറു ദിനങ്ങളായ് കണ്ണുനീര്‍മുത്തുമായ്,
നീറുന്ന ചിത്തത്തിലര്‍ത്ഥനാമന്ത്രണം
സര്‍വ്വഗ പാദത്തിലര്‍പ്പിച്ചര്‍ത്ഥിക്കിലും
ഈശ്വരേശ്ചപോല്‍ പറന്നുപോയാ ജീവന്‍
വേദനയറ്റൊരു ലോകത്താണെന്‍ പ്രിയന്‍,
യേശുവിന്‍ സവിധത്തിലാനന്ദപൂര്‍ണ്ണനായ്
സ്വര്‍ഗീയരോടൊത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular