Sunday, May 5, 2024
HomeIndiaരാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി

നാഗോണ്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ രൂ‍ക്ഷവിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ബിശ്വ ശര്‍മ്മ വെളിപ്പെടുത്തി.

അസമില്‍ നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലെ എം.എല്‍.എമാരില്‍ പലരും ബി.ജെ.പിയില്‍ ചേരുമെന്നതിനെക്കുറിച്ച്‌ പാര്‍ട്ടിക്ക് അറിവില്ലെന്നും പാര്‍ട്ടി പുറപ്പെടുവിച്ച വിപ്പ് പാലിക്കാന്‍ സ്ഥാനാര്‍ത്ഥികളില്‍ പലരും ബാധ്യസ്ഥരല്ലെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.

അസമില്‍ യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമായി സഖ്യം ചേര്‍ന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലായി 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മാര്‍ച്ച്‌ 31ന് നടക്കുന്നത്. അസം (രണ്ട് സീറ്റുകള്‍), ഹിമാചല്‍ (ഒരു സീറ്റ്), നാഗാലാന്‍ഡ് (ഒരു സീറ്റ്), ത്രിപുര (ഒരു സീറ്റ്), കേരളം (മൂന്ന് സീറ്റുകള്‍) പഞ്ചാബ് (അഞ്ച് സീറ്റുകള്‍) എന്നീ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച്‌ 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 24 നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular