Sunday, May 5, 2024
HomeKeralaഉത്തരവാദിത്ത്വം കേന്ദ്രത്തിനും​​​​​​​; കെ റെയിലിലെ പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ഉത്തരവാദിത്ത്വം കേന്ദ്രത്തിനും​​​​​​​; കെ റെയിലിലെ പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിലെ കല്ലിടലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അതിക്രമം പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്.

ഇത് സംബന്ധിച്ച്‌ കെ മുരളീധരന്‍ എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കല്ലിടുന്നതിനായി പൊലീസ് ജനങ്ങളെ ആക്രമിക്കുന്നത് ചര്‍ച്ച ചെയ്യണമെന്നും പ്രശ്നങ്ങള്‍ ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും കെമുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരളസര്‍ക്കാരിന്റെയും സംയുക്ത സംരംഭം എന്ന നിലയിലാണ് സില്‍വര്‍ ലൈനിനെ വിശേഷിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

അതേസമയം, കല്ല് പിഴുതെറിയല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടത്തും. നേതാക്കളെ അണിനിരത്തി സമരം കടുപ്പിക്കാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് സെക്രട്ടറിയേറ്റിനുമുന്നില്‍ നടക്കും. എന്നാല്‍ കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. പിന്നീട് പിഴ അടക്കം ഈടാക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular