Sunday, May 5, 2024
HomeUSAകേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ നൽകുന്നതിനായി വെള്ളച്ചാട്ടം ഇന്ന് രാത്രി 9-9:15 ന് മഞ്ഞ നിറത്തിൽ പ്രകാശിക്കും

കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ നൽകുന്നതിനായി വെള്ളച്ചാട്ടം ഇന്ന് രാത്രി 9-9:15 ന് മഞ്ഞ നിറത്തിൽ പ്രകാശിക്കും

തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യം കൈവിട്ട് മഞ്ഞ ജേഴ്‌സി നഷ്ടമായതോടെയോ?

ഇന്നലെ വാസ്‌കോയിലെ സ്‌റ്റേഡിയം മഞ്ഞടലായായി ആര്‍പ്പു വിളികളാല്‍ മുഖരിതമായപ്പോഴും ജഴ്‌സ് മാത്രം ബ്ലാസ്‌റ്റേഴ്‌സിനെ ലഭിച്ചിരുന്നില്ല. മഞ്ഞ ജഴ്‌സി ഹൈദരാബാദിന് ലഭിച്ചപ്പോള്‍ കറുപ്പില്‍ നീല വരയുള്ള ജഴ്‌സിയായരുന്നു കേരളത്തിന് ലഭിച്ചത്.

ഇന്നലെ ബ്ലാസറ്റേഴ്‌സ് ടീം ഫൈനലില്‍ കളത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം പോലും മഞ്ഞ അണിഞ്ഞു പിന്തുണ അറിയിച്ചിരുന്നു. ഈ സീസണില്‍ അതിമനോഹര നിമിഷങ്ങള്‍ നല്‍കിയ കേരളാ ബ്ലാസ്റ്റേഴ്‌സിനും ക്ലബ്ബിനായി ആര്‍ത്തിരമ്ബിയ ലക്ഷകണക്കിന് ബ്ലാസ്റ്റേഴ്സ് ഫാന്‍സിനോടുമുള്ള പിന്തുണയറിയിച്ചുക്കൊണ്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടം മഞ്ഞ അണിഞ്ഞത്.

മാസ്സ് നയാഗ്ര ക്ലബ്ബിന്റെ അഭ്യര്‍ത്ഥന പ്രകാരം സിറ്റി മേയര്‍ ജിം ഡിയോഡാറ്റി ആണ് ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ഇതിനായി മുന്‍കൈ എടുത്തത് കാനഡയിലെ യുഎന്‍എ നേതാവ് ജിതിന്‍ ലോഹിയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍ ബേസ് എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവായി മാറി നയാഗ്ര പോലും മഞ്ഞ അണിഞ്ഞത്.

അതേസമയം മൂന്നാം തവണയും ഐഎസ്‌എല്‍ കിരീടം നഷ്ടപ്പെട്ടെങ്കിലും അടക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കി ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും പറയന്നത് ‘ഇട്ടിട്ടു പോകില്ല, ബ്ലാസ്റ്റേഴ്സ് ഞങ്ങള്‍ക്ക് വെറുമൊരു ടീമല്ല വികാരമാണ് എന്നാണ്. എന്നും മഞ്ഞയണിഞ്ഞ കടല്‍ നിങ്ങള്‍ക്കായി ആര്‍ത്തിരമ്ബാന്‍ ഉണ്ടാകും’. ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞപുതച്ചപ്പോള്‍ കേരളത്തിന്റെ ഓരോ തെരുവുകളിലും കൂറ്റന്‍ സക്രീനില്‍ കളികണ്ടത് എത്ര പേരാണെന്ന കണക്കുകള്‍ ഇല്ല. ഒന്നുറപ്പായിരുന്നു കഴിഞ്ഞ ദിവസം കേരളം സംസാരിച്ചത് ബ്ലാസ്റ്റേഴ്സിനെ കുറിച്ചായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ മഞ്ഞപ്പടയ്ക്ക് പുറമെ കൂട്ടായ്മകള്‍, സംഘടനകള്‍, യുവജന ക്ലബുകള്‍ തുടങ്ങി വിവിധ ഗ്രൂപ്പുകള്‍ കൂടി സ്‌ക്രീനിങ് ഏറ്റെടുത്തതോടെ കേരളത്തില്‍ എല്ലായിടത്തും ഫുട്ബോള്‍ നിറഞ്ഞു നിന്നു. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിനു വേണ്ടി ഇത്രയധികം സന്നാഹം കേരളത്തില്‍ ആദ്യമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular