Sunday, May 5, 2024
HomeKeralaവാഹനമിടിച്ച്‌ കിടന്ന പൂച്ചക്ക് രക്ഷകനായി യുവാവ്

വാഹനമിടിച്ച്‌ കിടന്ന പൂച്ചക്ക് രക്ഷകനായി യുവാവ്

കളമശ്ശേരി: വാഹനമിടിച്ച്‌ മുഖത്ത് ഗുരുതര പരിക്കേറ്റ് അവശനിലയ പൂച്ചക്ക് രക്ഷകനായി യുവാവ്. കളമശ്ശേരി വട്ടേക്കുന്നം കെ.ബി പാര്‍ക്കില്‍ താമസക്കാരനായ പ്രവീണ്‍ പ്രഭാകരനാണ് ഗുരുതരാവസ്ഥയില്‍ കിടന്ന പൂച്ചയെ സ്വകാര്യ പെറ്റ് ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച വൈകീട്ട് സ്കൂളില്‍നിന്ന് കുട്ടിയെ വീട്ടിലേക്ക് ബൈക്കില്‍ കൊണ്ടുവരും വഴിയാണ് താമസസ്ഥലമായ കെ.ബി പാര്‍ക്കിന് സമീപം റോഡരികില്‍ അവശനിലയില്‍ കിടക്കുന്ന പൂച്ചയെ കാണുന്നത്.

കണ്ണിനും മുഖത്തും പരിക്കേറ്റ നിലയിലായിരുന്നു. വീട്ടിലേക്ക് മടങ്ങിയ പ്രവീണിന് രാത്രിയായതോടെ ദയനീയാവസ്ഥ മനസ്സില്‍ തെളിഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നേരം പുലര്‍ന്നതോടെ റോഡരികിലെത്തി പൂച്ചയെ തിരക്കിയപ്പോള്‍ കാണാനായില്ല. പിന്നീട് ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്.

കണ്ണുകള്‍ രണ്ടും പുറത്ത് ചാടി, പല്ലുകള്‍ തകര്‍ന്ന് വെള്ളംപോലും കുടിക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഇതുകണ്ട് മനസ്സലിഞ്ഞ പ്രവീണ്‍ ഉടന്‍ ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ സുരേഷുമൊത്ത് എറണാകുളത്തെ സ്വകാര്യ പെറ്റ് ആശുപത്രിയിലെത്തിച്ചു. മരുന്നുകളുടെ സഹായത്താല്‍ ജീവനെങ്കിലും നിലനിര്‍ത്താനായാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് പ്രവീണും സുഹൃത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular